Friday, April 3, 2026

പി.ഇ.ഐയിൽ വീണ്ടും മിനിമം വേതനം വർധന; 2027 ഏപ്രിലോടെ 17.60 ഡോളറായി ഉയരും

ഷാർലെറ്റ്ടൗൺ : തൊഴിലാളികൾക്ക് ആശ്വാസമായി അടുത്ത ഏപ്രിലോടെ പ്രവിശ്യയിയിലെ മിനിമം വേതനം മണിക്കൂറിന് 17.60 ഡോളറായി ഉയരുമെന്ന് പ്രിൻസ് എഡ്വേഡ് ഐലൻഡ് സർക്കാർ പ്രഖ്യാപിച്ചു. ഈ ആഴ്ച മാരിടൈംസ് പ്രവിശ്യകളായ നോവസ്കോഷ, ന്യൂബ്രൺസ്വിക്, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നിവിടങ്ങളിൽ മിനിമം വേതനം വർധിച്ചിരുന്നു.

ഏപ്രിൽ ഒന്ന് ബുധനാഴ്ച, പി.ഇ.ഐ.യിൽ മിനിമം വേതനം 0.50 ഡോളർ വർധിച്ച് 17 ഡോളറിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ ഈ വർഷം ഒക്ടോബറിൽ മിനിമം വേതനം 17 ഡോളറിൽ നിന്നും 17.30 ഡോളറായി വീണ്ടും വർധിക്കും. മാരിടൈംസ് പ്രവിശ്യകളിലെ ഏറ്റവും വലിയ മിനിമം വേതന വർധനയാണ് പ്രിൻസ് എഡ്വേഡ് ഐലൻഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ ഒന്നിന് നോവസ്കോഷയിൽ മിനിമം വേതനം 16.50 ഡോളറിൽ നിന്നും 16.75 ഡോളറിലേക്കും ന്യൂബ്രൺസ്വിക്കിൽ 15.65 ഡോളറിൽ നിന്നും 15.90 ഡോളറിലേക്കും ഉയർന്നിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!