എഡ്മിന്റൻ: കാൽഗറിയിൽ നിര്യാതനായ സുധീഷ് ശ്രീധരനായി (50) ഗോഫണ്ട് സമാഹരണം ആരംഭിച്ചു. കുടുംബത്തെ സഹായിക്കുന്നതിനും ശവസംസ്കാര ചടങ്ങുകൾക്കുമായാണ് ധനസമാഹരണം സംഘടിപ്പിക്കുന്നത്. MCAC, OHM Calgary, NAMMAL എന്നീ സംഘടനകൾ സംയുക്തമായാണ് ഈ ക്യാംപയിൻ നടത്തുന്നത്.

2026 ഏപ്രിൽ ഒന്നിനാണ് സുധീഷ് വിടവാങ്ങിയത്. അപ്രതീക്ഷിത വിയോഗത്തിൽ കുടുംബത്തെ സഹായിക്കാൻ മലയാളി സമൂഹം ഒന്നടങ്കം കൈകോർക്കുന്നു. ശവസംസ്കാരച്ചെലവുകൾക്കും കുടുംബത്തിന്റെ മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി 30,000 കനേഡിയൻ ഡോളറാണ് ലക്ഷ്യമിടുന്നത്. ഭാര്യ തനൂജ.
