Friday, April 3, 2026

വിലക്കയറ്റത്തിൽ കുരുങ്ങി കാനഡ; ബീഫിന്‌ പൊള്ളും വില, പഴവർഗങ്ങളിൽ ആശ്വാസം

ഓട്ടവ: സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ഫെബ്രുവരിയെ അപേക്ഷിച്ച് ഈ വർഷം ഫെബ്രുവരിയിൽ ഭക്ഷ്യവിലയിൽ 5.7 ശതമാനം വർധന. ഇത് രാജ്യത്തെ പൊതുവായ പണപ്പെരുപ്പ നിരക്കിനേക്കാൾ 1.8% വളരെ കൂടുതലാണ്. ബീഫ് ഉത്‌പന്നങ്ങൾക്കാണ്‌ ഏറ്റവും വലിയ വിലക്കയറ്റം ഉണ്ടായത്. ബീഫ് സ്ട്രിപ്പ് ലോയിൻ കഷണങ്ങൾക്ക് കിലോയ്ക്ക് 26.8 ശതമാനം വില വർധച്ചു. (നിലവിൽ $35.56). ചിക്കൻ കിലോയ്ക്ക് 43.8 ശതമാനം വർധനയോടെ $8.57 എന്ന നിരക്കിലെത്തി. കാപ്പിപ്പൊടിയുടെ വിലയിൽ 29.9 ശതമാനം വർധനവുണ്ടായി. 340 ഗ്രാം പാക്കറ്റിന് ഇപ്പോൾ ശരാശരി $9.51 നൽകണം. അതേ സമയം ചില ഉത്‌പന്നങ്ങളുടെ വിലയിൽ ആശ്വാസ കരമായ കുറവും രേഖപ്പെടുത്തി. മസ്ക് മെലൺ വിലയിൽ 28.9 ശതമാനവും ഒലിവ് ഓയിൽ വിലയിൽ 18.5 ശതമാനവും കുറവുണ്ടായി. ഓറഞ്ച്, പിയർ തുടങ്ങിയ പഴവർഗ്ഗങ്ങൾക്കും വില കുറഞ്ഞു. അതേസമയം ചീസ്, പീനട്ട് ബട്ടർ എന്നിവയുടെ വിലയിൽ മാറ്റമുണ്ടായില്ല.

മരിടൈം പ്രവിശ്യകളിലാണ് ഏറ്റവും വലിയ വിലവർധന അനുഭവപ്പെട്ടത്. നോവസ്കോ ഷയിൽ 8.5 ശതമാനവും പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ 7.2 ശതമാനവും വില വർധിച്ചു. പ്രൊവിഷൻ സാധനങ്ങൾക്ക് ഏറ്റവും കൂടുതൽ പണം ചിലവാകുന്നത് ന്യൂഫിൻലൻ്റ്‌ ആൻഡ് ലാബ്രഡോറിലും ($743.69) ഏറ്റവും കുറവ് ഒന്റാരിയോയുമാണ്‌ ($690.93). ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിൽ വിലയിൽ 0.3 ശതമാനത്തിന്റെ നേരിയ കുറവ് രേഖ പ്പെടുത്തിയെങ്കിലും, ഇത് താത്‌ക്കാലികം മാത്രമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇറാൻ-അമേരിക്ക യുദ്ധം മൂലം ആഗോളതലത്തിൽ എണ്ണവില വർധിക്കുന്നത് ചരക്ക് നീക്ക ത്തിനുള്ള ചിലവ് കൂട്ടുമെന്നും ഇത് വരും മാസങ്ങളിൽ വീണ്ടും ഭക്ഷ്യവില ഉയരാൻ കാരണമാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!