Monday, April 6, 2026

‘ബാബുല്‍ മന്‍ദബ് പാതയും അടച്ചിടുന്ന സാഹചര്യം സൃഷ്ടിക്കരുത്’: മുന്നറിയിപ്പുമായി ഇറാന്‍

ടെഹ്‌റാന്‍: ഗള്‍ഫ് മേഖലയില്‍ അമേരിക്കയും ഇസ്രയേലും സൈനിക പ്രകോപനം തുടര്‍ന്നാല്‍ ലോകത്തെ പ്രധാന സമുദ്ര വ്യാപാര പാതകള്‍ തടസ്സപ്പെടുത്തുമെന്ന് ഇറാന്റെ കനത്ത മുന്നറിയിപ്പ്. ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഈയുടെ മുതിര്‍ന്ന ഉപദേശകന്‍ അലി അക്ബര്‍ വിലായതിയാണ് ആഗോള ഊര്‍ജ്ജ വിതരണ ശൃംഖലയെ നിശ്ചലമാക്കുന്ന നീക്കമുണ്ടാകുമെന്ന് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചയ്ക്കകം ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനെതിരെ കനത്ത ആക്രമണമുണ്ടാകുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം.

ഹോര്‍മുസ് കടലിടുക്കിന് പുറമെ, ചെങ്കടലിനെയും ഗള്‍ഫ് ഓഫ് ഏദനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബാബുല്‍ മന്‍ദബ് കടലിടുക്കും ലക്ഷ്യം വെക്കുമെന്നാണ് ഇറാന്റെ താക്കീത്. യെമന്‍ തീരത്തോട് ചേര്‍ന്നുള്ള ബാബുല്‍ മന്‍ദബ് വഴി പ്രതിദിനം ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണയാണ് കടന്നുപോകുന്നത്. ഇറാന്‍ അനുകൂലികളായ ഹൂതി വിമതരുടെ സഹായത്തോടെ ഈ പാത തടസ്സപ്പെടുത്തിയാല്‍ അത് ആഗോള സമ്പദ്വ്യവസ്ഥയെ തകിടം മറിക്കും. അമേരിക്കയ്ക്കും ഇസ്രായേലിനും പറ്റുന്ന ഒരു ചെറിയ പിഴവ് പോലും അന്താരാഷ്ട്ര വ്യാപാരത്തെ സാരമായി ബാധിക്കുമെന്നും വിലായതി ഓര്‍മ്മിപ്പിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!