Monday, April 6, 2026

വിമാന ടിക്കറ്റ് നിരക്ക് വര്‍ധന: ടിക്കറ്റുകള്‍ ഇന്‍ഷുര്‍ ചെയ്യാന്‍ വിദഗ്ധ നിർദേശം

ഓട്ടവ: ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് വിമാന ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്നും വിദഗ്ധര്‍. യുദ്ധം കാനഡയിലെ വ്യോമയാന മേഖലയെ സാരമായി ബാധിച്ചു തുടങ്ങിയതായി ട്രാവല്‍ ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ണര്‍ മക്കെന്‍സി മക്മില്ലന്‍ സിടിവി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി എയര്‍ലൈനുകള്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാം. നിലവില്‍ ഡിസ്‌കൗണ്ട് ടിക്കറ്റുകളെയും റിവാര്‍ഡ് ബുക്കിംഗുകളെയുമാണ് ഇത് കാര്യമായി ബാധിക്കുക. വെസ്റ്റ് ജെറ്റ് ഏപ്രില്‍ 8 മുതല്‍ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ കാനഡയും എയര്‍ ട്രാന്‍സാറ്റും നിരക്കുകളില്‍ മാറ്റം വരുത്തിത്തുടങ്ങി. തിരക്കുള്ള സമയങ്ങളില്‍ വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടാല്‍ പകരം സംവിധാനം ഒരുക്കുന്നത് പ്രയാസകരമാകുമെന്നതിനാല്‍ യാത്രകള്‍ ഇന്‍ഷുര്‍ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!