Monday, April 6, 2026

ഹോര്‍മുസ് പ്രതിസന്ധി: ചര്‍ച്ച നടത്തി ഒമാനും ഇറാനും

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്തംഭനം പരിഹരിക്കാന്‍ ഒമാനും ഇറാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തി. ഒക്ടോബര്‍ 28ന് നടന്ന അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണത്തെത്തുടര്‍ന്ന് ഇറാന്‍ കടലിടുക്ക് ഭാഗികമായി അടച്ചതോടെയാണ് ആഗോള എണ്ണ വിതരണ ശൃംഖല പ്രതിസന്ധിയിലായത്. ഏപ്രില്‍ 4-ന് നടന്ന ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍, സംഘര്‍ഷങ്ങള്‍ക്കിടയിലും കപ്പലുകള്‍ക്ക് സുരക്ഷിതമായി കടന്നുപോകാനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നത്.

കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനായി ഇറാന്‍ പുതിയൊരു കരട് പ്രോട്ടോക്കോള്‍ തയ്യാറാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒമാനുമായി ചേര്‍ന്ന് സംയുക്ത ചട്ടക്കൂട് രൂപീകരിച്ച് സമുദ്ര ഗതാഗതം പുനഃസ്ഥാപിക്കാനാണ് തെഹ്റാന്‍ ലക്ഷ്യമിടുന്നത്. നിലവില്‍ കര്‍ശന നിയന്ത്രണങ്ങളോടെ വളരെ കുറച്ച് കപ്പലുകളെ മാത്രമേ കടത്തിവിടുന്നുള്ളൂ.

അതേസമയം, ചൊവ്വാഴ്ചയ്ക്കകം കടലിടുക്ക് പൂര്‍ണ്ണമായി തുറന്നില്ലെങ്കില്‍ ഇറാന്റെ പവര്‍ പ്ലാന്റുകളും പാലങ്ങളും തകര്‍ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി ആഗോള വിപണിയില്‍ വലിയ ആശങ്ക പരത്തുന്നുണ്ട്. കടടുക്കിലെ തടസ്സം തുടരുന്നത് ഏഷ്യന്‍ രാജ്യങ്ങളെ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ പ്രേരിപ്പിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!