Tuesday, April 7, 2026

സിബിൽ ഇല്ലെങ്കിലും പേടിക്കണ്ട; പോസ്റ്റ് ഓഫീസിൽ നിന്നും കുറഞ്ഞ പലിശയിൽ ലോൺ

ന്യൂഡൽഹി: ബാങ്കുകളിലെ സങ്കീർണ്ണമായ നടപടിക്രമങ്ങളോ സിബിൽ (CIBIL) സ്‌കോറോ ഇല്ലാതെ തന്നെ സാധാരണക്കാർക്ക് പോസ്റ്റ് ഓഫീസിൽ നിന്നും വായ്പ നേടാം. പോസ്റ്റ് ഓഫീസിലെ സമ്പാദ്യ പദ്ധതികളെ ജാമ്യം നിർത്തിയാണ് ഇത്തരം ലോണുകൾ അനുവദിക്കുന്നത്. പ്രധാനമായും ആർ.ഡി പി.പി.എഫ്, എൻ.എസ്.സി എന്നീ പദ്ധതികളിൽ നിക്ഷേപമുള്ളവർക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താനാവുക. നിക്ഷേപം പിൻവലിക്കാതെ തന്നെ പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഇത് സഹായിക്കുന്നു.

ആർ.ഡി നിക്ഷേപം തുടങ്ങി ഒരു വർഷം പൂർത്തിയായാൽ അടച്ച തുകയുടെ 50% വരെ ലോണായി ലഭിക്കും. പി.പി.എഫ് നിക്ഷേപകർക്ക് മൂന്നാം വർഷം മുതൽ അക്കൗണ്ടിലുള്ള തുകയുടെ 25% വരെ വായ്പ എടുക്കാവുന്നതാണ്. പി.പി.എഫ് ലോണിന് നിക്ഷേപ പലിശയെക്കാൾ ഒരു ശതമാനം മാത്രമാണ് അധിക പലിശ ഈടാക്കുന്നത് എന്നത് വലിയൊരു മെച്ചമാണ്. കൂടാതെ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് (NSC) ഉള്ളവർക്കും അതിന്റെ മൂല്യത്തിനനുസരിച്ച് വായ്പ ലഭ്യമാകും.

ഒറിജിനൽ പാസ്ബുക്ക്, ആധാർ കാർഡ്, പാൻ കാർഡ്, അപേക്ഷാ ഫോം എന്നിവയുണ്ടെങ്കിൽ നിക്ഷേപകർക്ക് ലോണിനായി അപേക്ഷിക്കാം. എടുത്ത തുക ഒറ്റത്തവണയായോ മാസഗഡുക്കളായോ തിരിച്ചടയ്ക്കാം. നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചടവ് നടത്തിയില്ലെങ്കിൽ, നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ വായ്പ തുകയും പലിശയും കുറച്ചുള്ള ബാക്കി തുക മാത്രമേ നിക്ഷേപകന് ലഭിക്കുകയുള്ളൂ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!