Friday, April 10, 2026

യാത്രാപരാതികൾക്ക് ‘ഫാസ്റ്റ് ട്രാക്ക്’ പരിഹാരം; പുതിയ നീക്കവുമായി എയർ കാനഡ

ഓട്ടവ: യാത്രാപരാതികൾ പരിഹരിക്കുന്നതിലെ കാലതാമസം കുറയ്ക്കാൻ പുതിയൊരു പദ്ധതിക്ക് തുടക്കമിട്ട് എയർ കാനഡ. നിലവിൽ കാനഡയിലെ ട്രാൻസ്പോർട്ട് റെഗുലേറ്ററായ CTA-യിൽ ലക്ഷക്കണക്കിന് പരാതികളാണ് കെട്ടിക്കിടക്കുന്നത്. ഇത് പരിഹരിക്കാൻ വർഷങ്ങൾ എടുക്കുന്ന സാഹചര്യത്തിലാണ്, തിരഞ്ഞെടുത്ത 500 യാത്രക്കാർക്ക് അവരുടെ പരാതികൾ ഒരു സ്വതന്ത്ര ഏജൻസി വഴി തീർപ്പാക്കാൻ എയർ കാനഡ അവസരം നൽകുന്നത്.

ബ്രിട്ടൻ ആസ്ഥാനമായുള്ള ഒരു സ്വതന്ത്ര സ്ഥാപനമാണ് ഈ പരാതികൾ പരിശോധിക്കുന്നത്. 90 ദിവസത്തിനുള്ളിൽ ഇതിൽ തീരുമാനമുണ്ടാകും. ഈ ഏജൻസിയുടെ വിധി അംഗീകരിക്കാൻ യാത്രക്കാർക്ക് നിർബന്ധമില്ല. വിധി തൃപ്തികരമല്ലെങ്കിൽ പഴയതുപോലെ തന്നെ സർക്കാർ ഏജൻസിയായ CTA-യെ സമീപിക്കാവുന്നതാണ്. ഉപഭോക്താക്കൾക്ക് തങ്ങളിലുള്ള വിശ്വാസം വർദ്ധിപ്പിക്കാനാണ് ഈ പദ്ധതിയെന്ന് എയർ കാനഡ അധികൃതർ വ്യക്തമാക്കി.

എന്നാൽ, ഈ നീക്കത്തെ ചിലർ സംശയത്തോടെയാണ് കാണുന്നത്. വിമാനക്കമ്പനി തന്നെ പണം നൽകുന്ന ഏജൻസി എത്രത്തോളം നീതിപൂർവ്വം പ്രവർത്തിക്കുമെന്നാണ് ഇവരുടെ ചോദ്യം. നിലവിലുള്ള നിയമങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കാൻ മാത്രമേ ഇത് സഹായിക്കൂ എന്നും വിമർശകർ ചൂണ്ടിക്കാട്ടി. എങ്കിലും പരാതികൾ വേഗത്തിൽ തീർപ്പാക്കാനുള്ള കമ്പനിയുടെ നീക്കത്തെ കനേഡിയൻ ട്രാൻസ്പോർട്ട് ഏജൻസി സ്വാഗതം ചെയ്തിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!