തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഏഴു മണിയോടെയാണ് പോളിങ് ആരംഭിച്ചത്. തുടക്കം മുതല്‍ തന്നെ പോളിങ് ബൂത്തുകളില്‍ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. നടന് മോഹന്‍ലാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, കേന്ദ്രമന്ത്രി സുരേഷ് ?ഗോപി എന്നിവരും വിവിധ സ്ഥാനാര്‍ഥികളും രാവിലെ വോട്ട് രേഖപ്പെടുത്താന്‍ എത്തി.
മുഖ്യമന്ത്രി പിണറായി വിജയന് ആര്.സി അമല സ്കൂളില്‍ വോട്ട് രേഖപ്പെടുത്തും. വി.ഡി സതീശനും കുടുംബവും പറവൂര്‍ കേസരി ഗവ കോളജിലും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മലപ്പുറം പാണക്കാട് സികെഎംഎ എല്‍പി സ്കൂളിലും വോട്ട് രേഖപ്പെടുത്തി.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 2.71 കോടി വോട്ടര്‍മാരാണ് ഇന്ന് ജനവിധി രേഖപ്പെടുത്തുക. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടിങ് വൈകുന്നേരം 6 മണി വരെ തുടരും. സംസ്ഥാനത്തൊട്ടാകെ 30,495 പോളിങ് ബൂത്തുകളാണ് വോട്ടര്‍മാരെ സ്വീകരിക്കാന്‍ സജ്ജീകരിച്ചിട്ടുള്ളത്. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇത്തവണ കന്നി വോട്ട് രേഖപ്പെടുത്താന്‍ എത്തുന്ന നാല് ലക്ഷത്തിലധികം പുതിയ വോട്ടര്‍മാരുടെ സാന്നിധ്യം ശ്രദ്ധേയമാണ്.
