Sunday, April 12, 2026

ഡല്‍ഹിയില്‍ ഇനി ഇലക്ട്രിക് യുഗം; 2028 മുതല്‍ പെട്രോള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് രജിസ്ട്രേഷനുണ്ടാവില്ല

ന്യൂഡല്‍ഹി: വായു മലിനീകരണം തടയുന്നതിനായി വിപ്ലവകരമായ ഗതാഗത പരിഷ്‌കരണത്തിനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. 2026-2030 കാലയളവിലേക്കുള്ള പുതിയ ഇലക്ട്രിക് വാഹന (ഇ.വി) നയത്തിന്റെ കരട് സര്‍ക്കാര്‍ പുറത്തിറക്കി. ഇതനുസരിച്ച് 2028 ഏപ്രില്‍ 1 മുതല്‍ ഡല്‍ഹിയില്‍ പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കൂ. മുച്ചക്ര വാഹനങ്ങള്‍ക്ക് 2027 ജനുവരി 1 മുതല്‍ തന്നെ ഈ നിയന്ത്രണം നിലവില്‍ വരും.

വാണിജ്യ വാഹനങ്ങള്‍ക്കും സ്‌കൂള്‍ ബസുകള്‍ക്കും കര്‍ശനമായ നിബന്ധനകളാണ് നയത്തിലുള്ളത്. 2026 ജനുവരി 1 മുതല്‍ 3.5 ടണ്‍ വരെയുള്ള പെട്രോള്‍-ഡീസല്‍ ചരക്ക് വാഹനങ്ങള്‍ക്ക് അനുമതി നല്‍കില്ല. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നവര്‍ക്കായി വന്‍തോതിലുള്ള സബ്സിഡിയും കരട് നയം വാഗ്ദാനം ചെയ്യുന്നുണ്ട്. പഴയ വാഹനങ്ങള്‍ പൊളിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യവും, അര്‍ഹമായ വാഹനങ്ങള്‍ക്ക് റോഡ് ടാക്‌സിലും രജിസ്ട്രേഷന്‍ ഫീസിലും 100 ശതമാനം ഇളവും ലഭിക്കും. ചാര്‍ജിംഗ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ഡല്‍ഹി ട്രാന്‍സ്‌കോ ലിമിറ്റഡിനെ നോഡല്‍ ഏജന്‍സിയായി നിശ്ചയിച്ചു. പൊതുജനങ്ങള്‍ക്ക് 30 ദിവസത്തിനുള്ളില്‍ കരട് നയത്തില്‍ അഭിപ്രായങ്ങള്‍ അറിയിക്കാവുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!