ടെഹ്റാന്: അമേരിക്കയുമായി ഇനി മറ്റൊരു റൗണ്ട് ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്. ചര്‍ച്ചകളില്‍ അമേരിക്കയ്ക്ക് ഗൗരവമില്ലെന്നും പിന്‍വാങ്ങാന്‍ ഒരു ഒഴികഴിവ് കണ്ടെത്താനാണ് വാഷിങ്ടണ്‍ ശ്രമിച്ചതെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനെ ചര്‍ച്ചകളില്‍ നിന്ന് പിന്തിരിപ്പിക്കാന് മനഃപൂര്‍വ്വം അംഗീകരിക്കാനാവാത്ത നിബന്ധനകള്‍ അമേരിക്ക മുന്നോട്ടുവെച്ചുവെന്നാണ് ടെഹ്റാന്റെ ആരോപണം. ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ചര്‍ച്ചകളെ വഴിമുട്ടിച്ചത്. തങ്ങളുടെ സമ്മതമില്ലാതെ ഈ തന്ത്രപ്രധാനമായ കടല്പാത തുറക്കില്ലെന്ന് ഇറാന് അസന്ദിഗ്ധമായി വ്യക്തമാക്കി. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ നടന്ന ഈ സംഭാഷണങ്ങളെ അമേരിക്ക ആത്മാര്‍ത്ഥമായി സമീപിച്ചില്ലെന്നും, ചര്‍ച്ചകള്‍ ഉപേക്ഷിച്ചു മടങ്ങാന്‍ ഒരു കാരണം തേടുകയായിരുന്നു വാന്‍സും സംഘവുമെന്നും ഇറാന് ആരോപിച്ചു.
