Wednesday, April 15, 2026

സാഗർ – സൈജു കുറുപ്പ് ചിത്രം വരുന്നു; താരസമ്പന്നമായ പൂജാ ചടങ്ങുകളോടെ കൊച്ചിയിൽ തുടക്കം

കനകരാജ്യം എന്ന ചിത്രത്തിന് ശേഷം സംവിധായകൻ സാഗർ ഒരുക്കുന്ന പുതിയ ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി. സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, അൽത്താഫ് സലിം തുടങ്ങിയവരാണ് റിയലിസ്റ്റിക് ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. കൂടുതൽ വിവരങ്ങളിലേക്ക്…

എസ്. എൻ. തോട്ട്സിൻ്റെ ബാനറിൽ പ്രദീപ് മഞ്ജു നിർമ്മിച്ച്, സാഗർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ കൊച്ചി ഇടപ്പള്ളിയിൽ നടന്നത്. സൈജു കുറുപ്പ് ആദ്യ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ നിർമ്മാതാവ് പ്രദീപ് മഞ്ജു സ്വിച്ചോൺ കർമ്മവും, ബേബി തൻവി പ്രദീപ് ഫസ്റ്റ് ക്ലാപ്പും നിർവ്വഹിച്ചു. സംവിധായകരായ ബോബൻ സാമുവൽ, ജീൻ പോൾ ലാൽ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

സാധാരണ മനുഷ്യൻ്റെ ജീവിതവുമായി ഏറെ ബന്ധമുള്ള ഒരു വിഷയമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്. സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, അൽത്താഫ് സലിം എന്നിവർക്കൊപ്പം വിജയരാഘവൻ, ജീൻ പോൾ ലാൽ, സുധീഷ്, സുധി കോപ്പ, ഉണ്ണി ലാലു തുടങ്ങി ജനപ്രിയ താരങ്ങളുടെ വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. മികച്ച വിജയം നേടിയ ‘മോഹിനിയാട്ടം’ എന്ന ചിത്രത്തിന് ശേഷം സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്നുന്ന ചിത്രം ആണ് ഇത്.

ചിത്രത്തിന്റെ സംഗീതം സെയ്ത് മുഹമ്മദും, ഛായാഗ്രഹണം സനീഷ് സ്റ്റാൻലിയും നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ഷഫീഖും, പ്രൊഡക്ഷൻ കൺട്രോളർ ആൻ്റെണി ഏലൂരുമാണ്. മെയ് പകുതിയോടെ കൊച്ചിയിലും തിരുവനന്തപുരത്തുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!