Sunday, April 19, 2026

കൂട്ടായ്മയുടെ കരുത്തിൽ ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷൻ; പുതിയ ഭരണസമിതി ചുമതലയേറ്റു

ലണ്ടൻ,ഒന്റാരിയോ: ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷന്റെ (LOMA) 2026 മാർച്ച് 28-ന് നടന്ന വാർഷിക പൊതുയോഗത്തിൽ, അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ ഭരണസമിതി ചുമതലയേറ്റു. ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അംഗീകാരത്തോടെ നടന്ന ചെറിയ പുനഃസംഘടനയ്ക്ക് ശേഷമാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ജോസഫ് ജോബ് (പ്രസിഡന്റ്), ഗായത്രി ഇനായത്ത് (വൈസ് പ്രസിഡന്റ്), എബി തോമസ് (സെക്രട്ടറി), അനൂപ് വർഗീസ് (ജോയിന്റ് സെക്രട്ടറി), ബിനോജ് ജോസഫ് (ട്രഷറർ), അരുൺ പി. മാത്യു (ജോയിന്റ് ട്രഷറർ) എന്നിവർ പ്രധാന ചുമതലകൾ വഹിക്കും. നിമ പോൾ, ദുർഗ നടരാജ് എന്നിവരാണ് പ്രോഗ്രാം കോർഡിനേറ്റർമാർ. വിനയത്തോടും ഉറച്ച ലക്ഷ്യബോധത്തോടും കൂടി ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, സമൂഹത്തിന്റെ പിന്തുണയും നിർദ്ദേശങ്ങളും എപ്പോഴും ഉണ്ടാകണമെന്നും പുതിയ കമ്മിറ്റി അഭ്യർത്ഥിച്ചു.

കഴിഞ്ഞ രണ്ട് വർഷമായി അസോസിയേഷനെ നയിച്ച ഡോളറ്റ് സക്കറിയയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും സബ് കമ്മിറ്റികളുടെയും സേവനങ്ങളെ പുതിയ ഭാരവാഹികൾ പ്രത്യേകം അഭിനന്ദിച്ചു. ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർ ഗിൻസൺ സിറിയക്, അംഗങ്ങളായ തരിഷ് റോയ്, ശശികല നായർ (ജയ) എന്നിവരുടെ പിന്തുണയ്ക്കും അവർ നന്ദി രേഖപ്പെടുത്തി. 1977-ൽ രൂപീകരിച്ച LOMA ഗോൾഡൻ ജൂബിലി വർഷത്തിലേക്ക് കടക്കുന്ന വേളയിൽ, മുൻകാല പ്രസിഡന്റുമാരായ പ്രസാദ് മാത്യു, ജോൺ കണ്ടത്തിൽ, ആന്റണി ജോസഫ്, തോമസ് ജോസഫ്, പ്രവീൺ മൂർക്കോത്ത്, വിനോദ് വാരപ്രവൻ, ഗിൻസൺ സിറിയക്, ലിനോ ജോസഫ്, മാത്യു കുര്യൻ, ജോജി തോമസ്, മനോജ് വട്ടക്കാട്ട്, ഡോളറ്റ് സക്കറിയ തുടങ്ങിയവരുടെ സേവനങ്ങളെയും മാർഗ്ഗനിർദ്ദേശങ്ങളെയും അസോസിയേഷൻ നന്ദിയോടെ സ്മരിച്ചു.

സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ പ്രവർത്തനരീതിയായിരിക്കും തങ്ങൾ തുടരുകയെന്ന് പുതിയ കമ്മിറ്റി വ്യക്തമാക്കി. ലണ്ടൻ ഒന്റാരിയോയിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി മറ്റ് സമാന സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാനും അസോസിയേഷൻ പദ്ധതിയിടുന്നുണ്ട്. അസോസിയേഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്, വാട്സപ്പ് ഗ്രൂപ്പുകൾ, ഇമെയിൽ എന്നിവയിലൂടെ തുടർനടപടികൾ അറിയിക്കും. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും പ്രസിഡന്റ് ജോസഫ് ജോബ്, സെക്രട്ടറി എബി തോമസ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്നും ഭരണസമിതി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!