Monday, April 20, 2026

‘ഒരുപാട് ബോംബുകൾ പൊട്ടും’; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി

വാഷിങ്ടണ്‍: ഇറാനുമായുള്ള വെടിനിർത്തൽ കരാർ ചൊവ്വാഴ്ച വൈകുന്നേരത്തോടെ അവസാനിക്കാനിരിക്കെ, കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. കരാറിലെത്താതെ വെടിനിർത്തൽ സമയം തീർന്നാൽ നിരവധി ബോംബുകൾ പൊട്ടാൻ തുടങ്ങും എന്നാണ് പിബിഎസ് ന്യൂസിനോട് അദ്ദേഹം വ്യക്തമാക്കിയത്. വെടിനിർത്തൽ കാലാവധി കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന ചോദ്യത്തിനാണ് ട്രംപ് ഈ മറുപടി നൽകിയത്. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കാൻ പാടില്ല എന്നതാണ് യുഎസിന്റെ പ്രധാന ആവശ്യമെന്ന് ട്രംപ് ആവർത്തിച്ചു. ഈ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനിലെ ഇസ്‌ലാമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാംഘട്ട ചർച്ചകളിൽ ഇറാൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, തന്റെ സംഘത്തെ അയക്കുമെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു.

അടുത്തഘട്ട ചർച്ചകളിൽ പങ്കെടുക്കാൻ തങ്ങൾക്ക് താൽപ്പര്യമില്ലെന്ന് ഇറാൻ വ്യക്തമാക്കിക്കഴിഞ്ഞു. അമേരിക്കയുടെ അമിതമായ ആവശ്യങ്ങളും നാവിക ഉപരോധവുമാണ് കാരണമായി ഇറാൻ പറയുന്നത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത അമേരിക്കയുമായി അർത്ഥവത്തായ ചർച്ച സാധ്യമല്ലെന്നും, ഇറാൻ വഴങ്ങിക്കൊടുക്കുമെന്ന് കരുതേണ്ടെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ എക്സിൽ കുറിച്ചു. അതേസമയം പ്രതിസന്ധികൾക്കിടയിലും ചർച്ചകൾ വഴിമുട്ടിയിട്ടില്ലെന്ന് ട്രംപ് അവകാശപ്പെടുന്നു. തന്‍റെ സംഘം വിജയം കൈവരിക്കുമെന്നും അവരുടെ കഴിവുകളിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ട്രംപ് പറഞ്ഞു. കൂടാതെ, ചർച്ചകൾക്ക് താൻ നേരിട്ട് ഹാജരാകാൻ തയ്യാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!