Tuesday, April 21, 2026

മദ്യവിൽപ്പനയിലെ അതിർത്തി നിയന്ത്രണങ്ങൾ മാറുന്നു; കാനഡയിലെ 10 പ്രവിശ്യകളിൽ അടുത്ത മാസം മുതൽ പുതിയ നിയമം

ഓട്ടവ: കാനഡയിലെ വിവിധ പ്രവിശ്യകൾക്കിടയിലുള്ള മദ്യവിൽപ്പന നിയമങ്ങൾ ലഘൂകരിക്കുന്നു. അടുത്ത മാസം (2026 മെയ്) മുതൽ ഉപഭോക്താക്കൾക്ക് മറ്റ് പ്രവിശ്യകളിലെ ഉൽപ്പാദകരിൽ നിന്ന് നേരിട്ട് മദ്യം ഓർഡർ ചെയ്യാൻ സാധിക്കുന്ന സംവിധാനം നിലവിൽ വരും.

ഉപഭോക്താക്കൾക്ക് കാനഡയിലെ ഏത് പ്രവിശ്യയിലെയും വൈൻ, സ്പിരിറ്റ്, ബിയർ എന്നിവ ഉൽപ്പാദകരിൽ നിന്ന് നേരിട്ട് വാങ്ങാം. പത്ത് പ്രവിശ്യകളും യുക്കോണും ഈ പുതിയ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഓരോ പ്രവിശ്യയും അവരുടെ താൽപ്പര്യത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങളോടെയായിരിക്കും പുതിയ നയം നടപ്പിലാക്കുക. 2026 മെയ് മാസത്തോടെ നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മിക്ക പ്രവിശ്യകളും ഇതിനായുള്ള അവസാനവട്ട ഒരുക്കങ്ങളിലാണെന്ന് കൗൺസിൽ ഓഫീസ് വക്താവ് അറിയിച്ചു.

ഇതിനോടകം തന്നെ ഒന്റാരിയോയും നോവസ്കോഷയും തമ്മിൽ ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ചു കഴിഞ്ഞു. ഇത് പ്രകാരം ഇരു പ്രവിശ്യകളിലുമുള്ളവർക്ക് പരസ്പരം മദ്യം ഓർഡർ ചെയ്യാം. ഈ നീക്കം കാനഡയിലെ മദ്യ ഉൽപ്പാദന മേഖലയ്ക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് പ്രിൻസ് എഡ്വേർഡ് ഐലൻഡ് പ്രീമിയർ റോബ് ലാന്റ്സ് ഉൾപ്പെടെയുള്ളവർ വിലയിരുത്തുന്നത്. നിലവിലുണ്ടായിരുന്ന കർശനമായ അതിർത്തി നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ കനേഡിയൻ മദ്യ വിപണിയിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!