Tuesday, April 21, 2026

യുഎസ്- ഇറാൻ ചർച്ചകളിൽ അനിശ്ചിതത്വം: പാകിസ്ഥാനിലേക്ക് പ്രതിനിധികളെ അയച്ചിട്ടില്ലെന്ന് ഇറാൻ

ടെഹ്‌റാൻ: അമേരിക്കയുമായുള്ള ആണവ ചർച്ചകൾക്കായി ഇറാനിയൻ പ്രതിനിധി സംഘം പാകിസ്ഥാനിലേക്ക് പോയെന്ന റിപ്പോർട്ടുകൾ ഇറാൻ ഔദ്യോഗികമായി നിഷേധിച്ചു. ചർച്ചകളിലെ പുരോഗതി അമേരിക്കയുടെ നിലപാടുകളിലെ മാറ്റത്തെ ആശ്രയിച്ചിരിക്കുമെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള അവിശ്വാസവും ചർച്ചാ രീതികളിലെ വ്യത്യാസവുമാണ് പ്രധാന തടസ്സമായി മുൻ നയതന്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്.

യുഎസ് സർക്കാരിന്റെ പെരുമാറ്റത്തിൽ ഇറാനുളള ചരിത്രപരമായ അവിശ്വാസം നിലനിൽക്കുന്നതായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ പറഞ്ഞു. ഇറാനുമായി ഒരു ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ കരാറിലെത്താൻ കഴിയില്ലെന്ന് 2015-ലെ ആണവ കരാറിന്റെ മുഖ്യ ചർച്ചക്കാരി വെൻഡി ഷെർമാൻ ഓർമ്മിപ്പിച്ചു. മുൻപ് ഒരു ധാരണയിലെത്താൻ 18 മാസത്തോളം സമയമെടുത്തിരുന്നു. മുൻപ് കരാറിൽ ഒപ്പിട്ട ഇറാനിയൻ നേതൃത്വമല്ല ഇപ്പോഴുള്ളതെന്നും, പല പ്രമുഖ നേതാക്കളും കൊല്ലപ്പെട്ട സാഹചര്യത്തിൽ പഴയ പാഠങ്ങൾ നിലവിലെ സാഹചര്യത്തിൽ എത്രത്തോളം ഫലപ്രദമാകുമെന്ന് സംശയമാണെന്നും റോബ് മാലി അഭിപ്രായപ്പെട്ടു.

ട്രംപ് ഭരണകൂടത്തിന്റെ പ്രകോപനപരമായ സമീപനവും ഇറാന്റെ ദൃഢനിശ്ചയവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇപ്പോൾ നടക്കുന്നത്. തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം വിട്ടുകൊടുത്താൽ, അമേരിക്ക വാഗ്ദാനത്തിൽ നിന്ന് പിന്മാറിയാൽ അത് തിരിച്ചുപിടിക്കാൻ കഴിയില്ലെന്ന ആശങ്ക ഇറാനുണ്ട്. ഇസ്രായേൽ-യുഎസ് ആക്രമണങ്ങളെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം എക്കാലത്തെയും മോശം അവസ്ഥയിലാണെന്നും നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!