Wednesday, April 22, 2026

സാൽമൊണെല്ല ബാധ: ഒന്റാരിയോയിലും കെബെക്കിലും മുട്ട ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു

ടൊറന്റോ: ഒന്റാരിയയിലും കെബെക്കിലും വിൽക്കുന്ന ‘സുപ്രീം ലിക്വിഡ് ഹോൾ എഗ്സ്’ (Supreme Liquid Whole Eggs), ‘സുപ്രീം ലിക്വിഡ് എഗ് വൈറ്റ്സ്’ (Supreme Liquid Egg Whites) എന്നീ മുട്ട ഉൽപ്പന്നങ്ങൾ സാൽമൊണെല്ല ബാധയുടെ സാധ്യതയുള്ളതിനാൽ തിരിച്ചുവിളിക്കാൻ ഉത്തരവിട്ട് കാനഡ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA). മാർച്ച് 24-നും മെയ് 7-നും ഇടയിൽ ബെസ്റ്റ് ബിഫോർ തീയതി രേഖപ്പെടുത്തിയ ഒരു കിലോയുടെ പാക്കറ്റുകളാണ് നിലവിൽ തിരിച്ചുവിളിച്ചിരിക്കുന്നത്.

ഈ ഉൽപ്പന്നങ്ങൾ സാധാരണയായി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവടങ്ങളിലാണ് ഉപയോഗിക്കാറുള്ളത്. അതിനാൽ, തിരിച്ചുവിളിച്ച ഈ ഉൽപ്പന്നങ്ങൾ ആരും ഉപയോഗിക്കാനോ, വിൽക്കാനോ, വിതരണം ചെയ്യാനോ പാടില്ലെന്ന് അധികൃതർ കർശനമായി നിർദ്ദേശിക്കുന്നു. സാൽമൊണെല്ല ബാധ തടയുന്നതിനായി ഇത്തരം ഉൽപ്പന്നങ്ങൾ കൈവശമുള്ളവർ അവ ഉടൻ തന്നെ നശിപ്പിക്കുകയോ തിരികെ നൽകുകയോ ചെയ്യണമെന്നും ഏജൻസി മുന്നറിയിപ്പ് നൽകുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!