എഡ്മിൻ്റൻ: 20 വർഷം മുൻപ് ബ്രിട്ടീഷ് കൊളംബിയയെ നടുക്കിയ ആറ് പേരുടെ കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ച ‘റെഡ് സ്കോർപിയോൺസ്’ നേതാവ് ജാമി ബേക്കൺ ജയിൽ മോചിതനായി. കർശനമായ നിബന്ധനകളോടെയാണ് ഇയാളെ എഡ്മിൻ്റനിൽ താമസിക്കാൻ അനുവദിച്ചിരിക്കുന്നത്. 2007 ഒക്ടോബർ 19-ന് സറേയിലെ ബാൽമോറൽ ടവേഴ്സ് അപ്പാർട്ട്മെന്റിൽ വെച്ചാണ് ആറ് പേർ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ നാല് പേർ എതിർ ഗുണ്ടാസംഘത്തിൽപ്പെട്ടവരായിരുന്നു. എന്നാൽ ആ സമയത്ത് അവിടെ എത്തിയ ക്രിസ്റ്റഫർ മോഹൻ എന്ന താമസക്കാരനും, ഫയർപ്ലേസ് നന്നാക്കാൻ എത്തിയ എഡ് ഷെല്ലൻബർഗ് എന്ന തൊഴിലാളിയും കൊല്ലപ്പെട്ടു. ലഹരിമരുന്ന് വിപണി പിടിച്ചെടുക്കുന്നതിനായി എതിർ സംഘത്തലവൻ കോറി ലാലിനെ വധിക്കാൻ ബേക്കൺ പദ്ധതിയിട്ടു. ഇത് നടപ്പിലാക്കുന്നതിനിടയിലാണ് നിരപരാധികളായ രണ്ട് പേർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടത്. ബി.സി. ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ അധോലോക ആക്രമണങ്ങളിൽ ഒന്നാണിത്.

കൂട്ടക്കൊലയ്ക്ക് പുറമെ, തന്റെ ദീർഘകാല കൂട്ടാളിയായിരുന്ന ഡെന്നിസ് കാർബോവനക്കിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലും ബേക്കൺ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കൊലപാതക ഗൂഢാലോചനയ്ക്ക് 18 വർഷവും, വധശ്രമത്തിന് 10 വർഷവുമായിരുന്നു ശിക്ഷ വിധിച്ചത്. വിചാരണാ കാലയളവിൽ 12 വർഷത്തോളം ജയിലിൽ കഴിഞ്ഞതിനാൽ ആ കാലയളവ് ശിക്ഷയിൽ ഇളവ് ചെയ്തു നൽകി. ബാക്കിയുള്ള അഞ്ച് വർഷത്തിലധികം വരുന്ന ശിക്ഷാ കാലാവധി പൂർത്തിയാക്കിയാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. ബേക്കണിനെ എഡ്മന്റൺ പോലീസും പ്രൊവിൻഷ്യൽ കറക്ഷൻ വിഭാഗവും കർശനമായി നിരീക്ഷിക്കും.പൊതുജന സുരക്ഷ കണക്കിലെടുത്ത് കടുത്ത നിബന്ധനകളോടെയുള്ള ‘പീസ് ബോണ്ട്’ (Peace Bond) ഇയാൾക്ക് മേൽ ചുമത്തിയിട്ടുണ്ട്. രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ട്. ഇയാൾ എഡ്മിൻ്റനിൽ എവിടെയാണ് താമസിക്കുന്നതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ക്കിയിട്ടുണ്ട്.
