Friday, April 24, 2026

പവർ കട്ടല്ല ‘കെ-കട്ട്’; വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിലും തുടർച്ചയായ ലോഡ്ഷെഡിങിലും സർക്കാരിനെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. സർക്കാരിന്റെ ‘കെ’ ബ്രാൻഡിങിനെ പരിഹസിച്ചുകൊണ്ട് ‘കെ-കട്ട്’ എന്നാണ് വൈദ്യുതി മുടക്കത്തെ രാഹുൽ വിശേഷിപ്പിച്ചത്.

“പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!” എന്നായിരുന്നു രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കെ-റെയിൽ, കെ-ഫോൺ തുടങ്ങിയ പദ്ധതികളുടെ പേരിനൊപ്പമുള്ള ‘കെ’ ഉപയോഗിച്ചാണ് വൈദ്യുതി തടസ്സത്തെ രാഹുൽ പരിഹസിച്ചത്. കടുത്ത ചൂടിൽ ജനം വലയുമ്പോൾ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

https://www.facebook.com/photo.php?fbid=1578542614281500&set=a.319091620226612&type=3&ref=embed_post

മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള രാഹുലിന്റെ ഈ പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!