Tuesday, May 5, 2026

അമേരിക്കയില്‍ ഇന്ത്യന്‍ യുവാവിനെ കാണാതായി; പൊതുജനങ്ങളുടെ സഹായം തേടി പോലീസ്

ലൊസാഞ്ചലസ്: അമേരിക്കയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗ്രാന്‍ഡ് ക്യാനിയന്‍ നാഷണല്‍ പാര്‍ക്കില്‍ 26 വയസ്സുകാരനായ ഇന്ത്യന്‍ യുവാവ് സന്ദര്‍ഷ് കൃഷ്ണയെ കാണാതായി. ഏപ്രില്‍ 28 മുതല്‍ പാര്‍ക്കിനുള്ളില്‍ വെച്ച് കാണാതായ ഇദ്ദേഹത്തെ കണ്ടെത്താന്‍ യുഎസ് നാഷണല്‍ പാര്‍ക്ക് സര്‍വീസ് അധികൃതര്‍ പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഏപ്രില്‍ 27 വൈകുന്നേരം നാല് മണിക്കും ഏപ്രില്‍ 28 അര്‍ദ്ധരാത്രിക്കും ഇടയില്‍ ഹെര്‍മിറ്റ് റോഡിലെ ‘റിം ട്രയല്‍’ ഭാഗത്താണ് സന്ദര്‍ഷിനെ അവസാനമായി കണ്ടതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

മെലിഞ്ഞ ശരീരപ്രകൃതിയുള്ള സന്ദര്‍ഷ് കായിക വസ്ത്രങ്ങള്‍ ധരിച്ചാണ് പാര്‍ക്കിലെത്തിയത്. സ്വന്തമായി വാഹനമില്ലാത്ത ഇദ്ദേഹം ടാക്‌സിയിലോ റൈഡ് ഷെയര്‍ സര്‍വീസുകളിലോ ആണ് ഇവിടെ എത്തിയതെന്നാണ് നിഗമനം. അന്വേഷണത്തിനിടെ, സന്ദര്‍ഷിന്റേതെന്ന് കരുതുന്ന കറുത്ത ബാക്ക്പാക്ക് ബ്രൈറ്റ് ഏഞ്ചല്‍ ലോഡ്ജിലെ ജീവനക്കാര്‍ക്ക് ലഭിച്ചു. ഏപ്രില്‍ 28 രാവിലെ ഏഴ് മണിയോടെ ഒരാള്‍ ഈ ബാഗ് അവിടെ ഏല്‍പ്പിക്കുകയായിരുന്നു. ബാഗ് നല്‍കിയ വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട പാര്‍ക്ക് റേഞ്ചര്‍മാര്‍, ഇദ്ദേഹത്തിന് അന്വേഷണത്തില്‍ സഹായിക്കാന്‍ കഴിയുന്ന വിവരങ്ങള്‍ കൈവശമുണ്ടാകുമെന്നാണ് കരുതുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മലയിടുക്കുകളിലൊന്നായ ഗ്രാന്‍ഡ് ക്യാനിയന്‍ ഏകദേശം 447 കിലോമീറ്ററോളം വിസ്തൃതമായ പ്രദേശമാണ്. അതീവ ദുഷ്‌കരമായ ഭൂപ്രകൃതിയായതിനാല്‍ തിരച്ചില്‍ ദൗത്യം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സന്ദര്‍ഷിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ഉടന്‍ തന്നെ നാഷണല്‍ പാര്‍ക്ക് സര്‍വീസ് അധികൃതരെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!