Tuesday, May 5, 2026

ടൊറന്റോയിൽ ഇന്ധനവില കുതിക്കുന്നു; ബുധനാഴ്ച മുതൽ ലിറ്ററിന് 10 സെന്റ് കൂ‌ടും

ടൊറന്റോ: ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ (GTA) വാഹന ഉടമകൾക്ക് കനത്ത ആഘാതം നൽകിക്കൊണ്ട് ഇന്ധനവിലയിൽ വൻ വർധന. ബുധനാഴ്ച മുതൽ മിക്ക പെട്രോൾ പമ്പുകളിലും ലിറ്ററിന് 10 സെന്റ് വർധിച്ച് വില 195.9 സെന്റിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കോവിഡ് മഹാമാരിക്ക് ശേഷമുണ്ടായ ആഗോള വിതരണ തടസ്സങ്ങളെത്തുടർന്ന് നാല് വർഷം മുമ്പാണ് സമാനമായ രീതിയിൽ വില ഉയർന്നത്. ഇറാനിലെ സംഘർഷാവസ്ഥയെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഉയർന്നത് കാനഡയിലെ മൊത്തവ്യാപാര നിരക്കിനെയും ബാധിച്ചു. വസന്തകാലത്ത് ഇന്ധനത്തിന്റെ ആവശ്യം വർധിക്കുന്നതും റിഫൈനറികളിലെ അറ്റകുറ്റപ്പണികൾക്കായി ഉൽപ്പാദനം കുറയുന്നതും വില കൂടാൻ കാരണമായിട്ടുണ്ട്.

വിപണി വിദഗ്ധരുടെ കണക്കുകൂട്ടലുകളെക്കാൾ കൂടുതൽ തുക റീട്ടെയിൽ ലാഭവിഹിതമായി ഈടാക്കുന്നതും വില വർധനവിന് കാരണമായതായി എൻ-പ്രോ ഇന്റർനാഷണലിലെ റോജർ മക് നൈറ്റ് വ്യക്തമാക്കുന്നു. ഇറാൻ സംഘർഷത്തെ ത്തുടർന്നുള്ള വിലക്കയറ്റം നിയന്ത്രിക്കാൻ ഏപ്രിൽ 20 മുതൽ ഫെഡറൽ ഗവൺമെന്റ് ഇന്ധന നികുതിയിൽ 10 സെന്റ് ഇളവ് നൽകിയിരുന്നു. ലേബർ ഡേ വരെ ഈ ഇളവ് തുടരുമെങ്കിലും, ആഗോള വിപണിയിലെ വിലക്കയറ്റം കാരണം ഇതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് പൂർണ്ണമായി ലഭിക്കുന്നില്ല. മെയ് മാസത്തിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ചിലപ്പോൾ ലിറ്ററിന് 2.00 ഡോളർ വരെ എത്തിയേക്കാമെന്നുമാണ്‌ സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!