Wednesday, May 6, 2026

ഒരാഴ്ചക്കിടെ മൂന്നാം തവണയും തീപിടുത്തം; ജിടിഎയിലെ ബിൽഡിംഗ് മെറ്റീരിയൽസ് സ്ഥാപനത്തിന് നേരെ ആക്രമണമെന്ന് സംശയം

ടൊറന്റോ: ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ പ്രമുഖ ബിൽഡിംഗ് മെറ്റീരിയൽസ് വ്യാപാര സ്ഥാപനമായ ഫ്ലൂറെനോ ശാഖകളിൽ ഒരാഴ്ചക്കിടെ മൂന്നാം തവണയും തീപിടുത്തം. ബുധനാഴ്ച പുലർച്ചെ സ്കർബ്‌റോയിലെ നാൻടക്കറ്റ് ബൊളിവാർഡിലുള്ള സ്ഥാപനത്തിലാണ് ഏറ്റവും ഒടുവിലായി തീപിടുത്തമുണ്ടായത്. സംഭവത്തിൽ ഒന്റാറിയോ ഫയർ മാർഷൽ അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച പുലർച്ചെ 1:30-ഓടെയാണ് കെന്നഡി റോഡിനും ലോറൻസ് അവന്യൂ ഈസ്റ്റിനും സമീപമുള്ള ഫ്ലൂറെനോ സപ്ലൈസിൽ തീപിടുത്തമുണ്ടായത്. കെട്ടിടത്തിനുള്ളിലെ സ്പ്രിംഗ്ലർ സംവിധാനം പ്രവർത്തിച്ചതിനാൽ തീ വേഗത്തിൽ അണയ്ക്കാൻ സാധിച്ചു. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും സാഹചര്യങ്ങൾ ദുരൂഹമാണ്.


കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇതേ സ്ഥാപനത്തിന്റെ മറ്റ് രണ്ട് ശാഖകളിലും തീപിടുത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെയ് 3 ന്‌ നോർത്ത് യോർക്കിലെ നോർഫിഞ്ച് ഡ്രൈവിലുള്ള ശാഖയിൽ തീപിടുത്തമുണ്ടായി. ഇത് ബോധപൂർവ്വം തീയിട്ടതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്ന്‌ തന്നെ പുലർച്ചെ മൂന്നുമണിയോടെ മിസിസ്സാഗയിലെ സൗത്ത് ഷെറിഡൻ വേയിലുള്ള മറ്റൊരു ശാഖയിലും തീപിടുത്തം റിപ്പോർട്ട് ചെയ്തു. ഈ സംഭവവും സംശയാസ്പദമാണെന്നാണ് പീൽ റീജിയണൽ പൊലീസ് വ്യക്തമാക്കുന്നത്. ഈ മൂന്ന് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. നിലവിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും എല്ലാ വശങ്ങളും പരിശോധി ക്കുമെന്നും ടൊറന്റോ പൊലീസ് അറിയിച്ചു. സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത നീക്കമാണോ ഇതെന്ന് ഒന്റാരിയോ ഫയർ മാർഷലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!