Wednesday, May 6, 2026

കാനഡയിൽ ഇന്ന് അടിയന്തര ജാഗ്രതാ അലർട്ട്‌; അറിയേണ്ട കാര്യങ്ങൾ

ഓട്ടവ: കാനഡയിലെ പൊതു സുരക്ഷാ സംവിധാനമായ ‘അലേർട്ട് റെഡി’യുടെ ഭാഗമായുള്ള മോക്ക് ഡ്രിൽ ഇന്ന് വിവിധ പ്രവിശ്യകളിൽ നടക്കും. ടെലിവിഷൻ, റേഡിയോ, വയർലെസ് ഉപകരണങ്ങൾ എന്നിവ വഴി പ്രത്യേക ശബ്ദത്തോടു കൂടിയ ജാഗ്രതാ സന്ദേശം ജനങ്ങൾക്ക് ലഭിക്കും. മെയ് 6, ബുധനാഴ്ച രാവിലെ മുതൽ ഉച്ചവരെയുള്ള വിവിധ സമയങ്ങളിലായാണ് പരീക്ഷണം നടക്കുന്നത്. ഒൻ്റാരിയോ, കെബെക്ക്‌ സസ്‌കച്വാൻ ഒഴികെയുള്ള മിക്ക പ്രവിശ്യകളിലും ടെറിട്ടറികളിലും ഇന്ന് പരീക്ഷണം നടക്കും. ഒൻ്റാരിയോയിലെ പരീക്ഷണം നാളെ മെയ് 7, വ്യാഴാഴ്ച ഉച്ചയ്ക്ക് 1:55-നാണ് നിശ്ചയിച്ചിരിക്കുന്നത്.

പ്രവിശ്യ/ടെറിട്ടറിസമയം (പ്രാദേശിക സമയം)

ബ്രിട്ടീഷ് കൊളംബിയ1:55 PM PDT

ആൽബർട്ട 1:55 PM MDT

മാനിറ്റോബ 1:55 PM CDT

നോർത്ത് വെസ്റ്റ് ടെറിട്ടറീസ് 9:55 AM MDT

നോവസ്കോഷ1:55 PM ADT

ന്യൂബ്രൺസ്വിക്‌ 10:55 AM ADT

പ്രിൻസ് എഡ്വേർഡ് ഐലൻഡ്12:55 PM ADT

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ 9:55 AM NDT

യുക്കോൺ1:55 PM YT

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!