Thursday, May 7, 2026

16 വയസ്സിൽ താഴെ സോഷ്യൽ മീഡിയയും AI ചാറ്റ്‌ബോട്ടുകളും വേണ്ടെന്ന്‌ സർവ്വെ; കാനഡയിൽ പൊതുജനപിന്തുണയേറുന്നു

ഓട്ടവ: കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടുകൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണമെന്ന ആവശ്യത്തിന് കാനഡയിൽ പിന്തുണയേറുന്നു. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇൻസ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ചാറ്റ് ജിപിടി പോലുള്ള AI സേവനങ്ങളും നിരോധിക്കണമെന്ന് 70 ശതമാനത്തോളം കാനഡക്കാർ ആഗ്രഹിക്കുന്നതായാണ്‌ പുതിയ സർവ്വേ ഫലം വ്യക്തമാക്കുന്നത്‌. Leger എന്ന സംഘടനയാണ്‌ സർവ്വേ ന‌ടത്തിയത്‌. 70% പേർ സോഷ്യൽ മീഡിയ നിയന്ത്രണത്തെ അനുകൂലിക്കുമ്പോൾ, 69% പേർ AI ചാറ്റ്‌ബോട്ടുകളുടെ നിയന്ത്രണത്തെ പിന്തുണയ്ക്കുന്നതായും സർവ്വെ കണ്ടെത്തി. 80 ശതമാനത്തിലധികം ആളുകൾ കുട്ടികളിലും കൗമാരക്കാരിലും ഇത്തരം സാങ്കേതികവിദ്യകൾ ഉണ്ടാക്കുന്ന നെഗറ്റീവ് സ്വാധീനത്തെക്കുറിച്ച് ആശങ്കാകുലരാണ്. 16 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുള്ള മാതാപിതാക്കൾക്കിടയിൽ നിയന്ത്രണങ്ങളോട് നേരിയ വിയോജിപ്പുണ്ടെങ്കിലും (27%), ഭൂരിഭാഗം പേരും നിരോധനത്തെ അനുകൂലിക്കുന്നുണ്ട്‌. കുട്ടികൾക്ക് ദോഷകരമാകുന്ന രീതിയിൽ പ്രവർത്തിച്ചതിന് മെറ്റ, ഗൂഗിൾ എന്നീ കമ്പനികൾ ക്കെതിരെയുള്ള യുഎസ് കോടതി വിധികളും, ബ്രിട്ടീഷ് കൊളംബിയയിലെ വെടിവെപ്പ് സംഭവത്തിൽ പ്രതി ചാറ്റ് ജിപിടി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ചർച്ചകളും കാനഡക്കാർക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

ഴിഞ്ഞ ഡിസംബറിൽ ഓസ്‌ട്രേലിയ ഇത്തരം നിരോധനം നടപ്പിലാക്കിയ ആദ്യ രാജ്യമായി മാറിയിരുന്നു. കനേഡിയൻ സർക്കാർ ‘ഓൺലൈൻ ഹാംസ് ബിൽ’ എന്ന പേരിൽ പുതിയ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നതിനി‌ടെയാണ്‌ സർവ്വെ പുറത്തുവന്നത്‌. ഇതിൽ സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾക്കൊപ്പം AI ചാറ്റ്‌ബോട്ടുകളെയും ഉൾപ്പെടുത്തുന്നത് പരിഗണനയിലാണ്. 55% ആളുകളും ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ഫെഡറൽ ഗവൺമെന്റിന്റെ ഉത്തരവാദിത്തമാണെന്നാണ്‌ വിശ്വസിക്കുന്നത്‌. നിയന്ത്രണങ്ങൾ കൊണ്ടുവന്നാലും കമ്പനികൾക്ക് അത് ഫലപ്രദമായി നടപ്പിലാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ 60% പേർക്കും സംശയമുണ്ട്. കൂടാതെ, AI സേവനങ്ങൾ നിരോധിക്കുന്നത് കുട്ടികളുടെ പഠനത്തെയും സർഗ്ഗാത്മകതയെയും ബാധിക്കുമോ എന്ന ആശങ്ക 40% പേർ പങ്കുവെക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!