Thursday, May 7, 2026

ഹാൻ്റാവൈറസ്: മൂന്ന് കനേഡിയൻമാർ വീട്ടിൽ നിരീക്ഷണത്തിൽ; ആശങ്ക വേണ്ടെന്ന്‌ ലോകാരോഗ്യ സംഘടന

ഓട്ടവ: ഹാൻ്റാ വൈറസ് പടർന്നുപിടിച്ച ‘എംവി ഹോണ്ടിയസ്’ എന്ന വിനോദസഞ്ചാര കപ്പലുമായി ബന്ധപ്പെട്ട് മൂന്ന് കാനഡക്കാർ നിരീക്ഷണത്തിലാണെന്ന് ഫെഡറൽ അധികൃതർ അറിയിച്ചു. കപ്പലിൽ നിന്ന് മുൻപേ ഇറങ്ങിയവരും അവരുമായി വിമാനത്തിൽ സമ്പർക്കമുണ്ടായ ആളുമാണ് ഇപ്പോൾ വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നത്. ഒന്റാരിയോയിൽ നിന്നുള്ള രണ്ട് പേരും കെബെക്കിൽ നിന്നുള്ള ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണങ്ങൾ കാണിച്ച കനേഡിയൻമാർക്ക്‌കാനഡക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ കൗൺസിലർ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി.

കപ്പലിൽ ഇതുവരെ എട്ട് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ മൂന്ന് പേർ മരിക്കുകയും അഞ്ച് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അതേ സമയം ഹാൻ്റാവൈറസ് കോവിഡ്-19 പോലെ പടരുന്ന ഒന്നല്ലെന്നും അതിനാൽ മറ്റൊരു മഹാമാരിയെ ഭയപ്പെടേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടനയിലെ വിദഗ്‌ദ്ധർ വ്യക്തമാക്കി. ദക്ഷിണ അമേരിക്കയിൽ കാണപ്പെടുന്ന ‘ആൻഡീസ് വൈറസ്’ ആണ് ഈ ഔട്ട്ബ്രേക്കിന് കാരണം. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ടെങ്കിലും, വളരെ അടുത്ത സമ്പർക്കത്തിലൂടെ മാത്രമേ ഇത് സംഭവിക്കൂ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി, നിലവിൽ കപ്പൽ സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് നീങ്ങുകയാണ്. അവിടെ കപ്പൽ അടുക്കുന്നതോടെ യാത്രക്കാരെ കർശനമായ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. കപ്പലിൽ നാല് കനേഡിയൻമാർ ഉള്ളതായാണ് വിവരം. ഇവരുമായി കാനഡ പബ്ലിക് ഹെൽത്ത് ഏജൻസി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!