Thursday, May 7, 2026

MIND ബാഡ്മിന്റൻ ടൂർണമെന്റ് 25 മുതൽ ഓഷവയിൽ

ഓഷവ: ദുർഹം മേഖലയിലെ മലയാളി കൂട്ടായ്മയായ ‘മലയാളീസ് ഇൻ ദുർഹം’ (MIND) സംഘടിപ്പിക്കുന്ന ബാഡ്മിന്റൻ ടൂർണമെന്റ് മേയ് 25 മുതൽ 27 വരെ നടക്കും. 40 വയസ്സിന് മുകളിലുള്ളവർക്കായി (40+) സംഘടിപ്പിക്കുന്ന ഈ മത്സരങ്ങൾ സെന്റ് ജോസഫ് സി.എസ്.എസ് ഓഷവയിൽ (St. Joseph CSS Oshawa) വൈകുന്നേരം 6 മണി മുതൽ 8 മണി വരെയാണ് മത്സരങ്ങൾ നടക്കുകയെന്ന് MIND ഭാരവാഹികൾ അറിയിച്ചു. ആർ.ബി.സി മോർട്ട്ഗേജ് സ്പെഷ്യലിസ്റ്റ് അനു ജോർജ് മെഗാ സ്പോൺസറായും സിംകോ നോർത്ത് ഡെന്റൽ ഗോൾഡ് സ്പോൺസറായും സഹകരിക്കുന്ന ടൂർണമെന്റിൽ വൻതുകയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. കായിക പ്രേമികൾക്ക് ആവേശകരമായ ഒരു മത്സരാനുഭവം സമ്മാനിക്കുകയാണ് ഈ മേളയിലൂടെ ലക്ഷ്യമിടുന്നത്.

മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 400 ഡോളറും രണ്ടാം സ്ഥാനക്കാർക്ക് 250 ഡോളറും സമ്മാനമായി ലഭിക്കും. ടൂർണമെന്റിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. 60 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്. ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്കും കൂടുതൽ വിവരങ്ങൾക്കും ആൽവിൻ (416-254-6935), ക്രിസ്റ്റഫർ (647-278-4065), സിറിൽ (647-298-9197) എന്നിവരുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. പരിപാടി വൻ വിജയമാക്കാൻ എല്ലാ കായിക പ്രേമികളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!