ടൊറന്റോ: നോർത്ത് യോർക്കിലെ ഹൈറൈസ് അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ നിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12:20-ഓടെയാണ് സംഭവം നടന്നതെന്ന് ടൊറന്റോ പോലീസ് അറിയിച്ചു. ഹൈവേ 401-ന് തെക്ക് ഭാഗത്തായി ഡോൺ മിൽസ് റോഡിലും ഗ്രേഡൻ ഹാൾ ഡ്രൈവിനും സമീപമുള്ള അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലാണ് അപകടം സംഭവിച്ചത്.
കെട്ടിടത്തിന് താഴെ വീണ നിലയിൽ കണ്ടെത്തിയ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും നിലവിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ കഴിയില്ലെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.

അപ്രതീക്ഷിതമായുണ്ടായ ഈ അപകടത്തിന്റെ നടുക്കത്തിലാണ് പ്രദേശം. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
