ഹാമിൽട്ടൺ: കാനഡ-അമേരിക്ക അതിർത്തിയിലൂടെ തോക്കുകൾ കടത്താൻ ശ്രമിക്കവെ 25കാരൻ അറസ്റ്റിൽ . ഫൈസാൻ അലി ആണ് അറസ്റ്റിലായത്. നേരത്തേ ഹാമിൽട്ടൺ പൊലീസ് വാറണ്ട് പുറപ്പെടുവിച്ച പ്രതിയാണ് ഇയാൾ. 2021-ലെ മോട്ടോർസൈക്കിൾ അപകടത്തിൽ ഒരാൾ മരിച്ച കേസിൽ ശിക്ഷ വിധിക്കാനായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഇയാൾ ഒളിവിൽ പോയത്. നേരത്തേ തന്നെ ജാമ്യലംഘനം, മയക്കുമരുന്ന് കൈവശം, ലോഡ് ചെയ്ത തോക്കും നിരോധിത ആയുധവും കൈവശം വച്ചതുൾപ്പെടെ ഒന്നിലധികം കുറ്റങ്ങളിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

കൂടാതെ, ജാമ്യ-പ്രൊബേഷൻ വ്യവസ്ഥകൾ ലംഘിച്ച കേസുകളിലും പൊലീസ് ഇയാളെ അന്വേഷിക്കുകയായിരുന്നു.. അമേരിക്കൻ അന്വേഷണ ഏജൻസികളുടെ പരിശോധനയിൽ, കാനഡയിലേക്ക് കടത്താൻ ശ്രമിച്ച 89 തോക്കുകൾ കണ്ടെത്തിയതായാണ് ആരോപണം. ഒന്നിലധികം ആയുധ-മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിരുന്ന വ്യക്തി വീണ്ടും ഗുരുതര കുറ്റകൃത്യത്തിൽ അകപ്പെട്ടതോടെ കാനഡയുടെ നീതിന്യായ, ജാമ്യ നിയമങ്ങൾ വീണ്ടും ചർച്ചയാകുന്നു.
