മൺട്രിയോൾ: കഴിഞ്ഞ വർഷത്തെ കെബെക് ലിബറൽ പാർട്ടി നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണത്തിന്റെ ഭാഗമായി, നിലവിലെ നേതാവ് ചാൾസ് മില്ലിയാർഡുമായി കൂടിക്കാഴ്ച നടത്തി അഴിമതി വിരുദ്ധ വിഭാഗമായ യുപിഎസി (UPAC). ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കൂടിക്കാഴ്ച നടന്നതെന്ന് മില്ലിയാർഡ് വെളിപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയമവിരുദ്ധമായി പണം സമാഹരിച്ചു എന്ന മാധ്യമ റിപ്പോർട്ടുകളെത്തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാൽ അന്വേഷണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ല.

2025 ജൂണിൽ നടന്ന തിരഞ്ഞെടുപ്പിൽ മില്ലിയാർഡിനെ തോൽപ്പിച്ച് നേതാവായ പാബ്ലോ റോഡ്രിഗസിന്റെ പ്രചാരണ സംഘത്തിനെതിരെയാണ് പ്രധാനമായും ആരോപണങ്ങൾ ഉയർന്നത്. ഈ വിവാദങ്ങളെത്തുടർന്ന് റോഡ്രിഗസിന് കഴിഞ്ഞ ഡിസംബറിൽ രാജിവെക്കേണ്ടി വന്നു. ഇതിനുശേഷമാണ് കഴിഞ്ഞ ഫെബ്രുവരിയിൽ മില്ലിയാർഡ് പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ കണ്ടെത്താനാണ് നിലവിൽ യുപിഎസി ശ്രമിക്കുന്നത്.
