Thursday, May 21, 2026

ഹിറ്റായി ‘മെലഡി’; ഓഹരിവിപണിയിൽ പാ‍ർലെ ഇന്‍ഡസ്ട്രീസിന് നേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയോ മെലാനിക്ക് ഒരു പാക്കറ്റ് മിഠായി കഴിഞ്ഞദിവസം സമ്മാനിച്ചിരുന്നു. ഇപ്പോൾ ഹിറ്റ് മോദി മെലാനിക്ക് സമ്മാനിച്ച മെലഡി മിഠായിയാണ്. എഫ്എംസിജി രംഗത്തെ പ്രമുഖരായ പാര്‍ലെ പ്രൊഡക്സ് ആണ് മോദി നല്‍കിയ മെലഡി മിഠായിയുടെ നിര്‍മാതാക്കള്‍. മിഠായി വൈറലായതോടെ ചെറിയ ഇന്ത്യൻ കമ്പനിയായ പാർലെ ഇൻഡസ്ട്രീസിന്റെ ഓഹരിയിൽ വൻ കുതിപ്പുണ്ടായി .കഴിഞ്ഞ ആറുമാസമായി 42 ശതമാനം ഇടിഞ്ഞിരുന്ന ഓഹരി, വെറും രണ്ട് ദിവസത്തിനുള്ളിൽ 10 ശതമാനമായി ഉയർന്നു.

പാർലെ ഇൻഡസ്ട്രീസ് ഇൻഫ്രാസ്ട്രക്ചർ വികസനം, റിയൽ എസ്റ്റേറ്റ് പദ്ധതികൾ, പേപ്പർ മാലിന്യ സംസ്‌കരണം, റീസൈക്ലിങ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. വെറും 27 കോടി രൂപ മാർക്കറ്റ് കാപ്പിറ്റലുള്ള ഈ കമ്പനിയുടെ മുഴുവൻ ഓഹരികളും റീട്ടെയിൽ നിക്ഷേപകരുടെ കൈവശമാണ്. പാർലെ പ്രൊഡക്റ്റ്സ് എന്ന പേരിൽ തിരഞ്ഞവർ തെറ്റിദ്ധരിച്ച് പാർലെ ഇൻഡസ്ട്രീസിന്റെ ഓഹരി വാങ്ങിയതാണ് വിപണിയിൽ അസാധാരണമായ മാറ്റത്തിനിടയാക്കിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!