Thursday, May 28, 2026

തിരുവനന്തപുരത്ത് അമ്യുസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: വെമ്പായത്തുള്ള ഹാപ്പി ലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് വന്‍ അപകടം. ഊഞ്ഞാല്‍ പോലെയുള്ള റൈഡിന്റെ വെല്‍ഡിങ് ഭാഗം അടര്‍ന്നുമാറി താഴേക്ക് പതിക്കുകയായിരുന്നു. അവധിക്കാലമായതിനാല്‍ പാര്‍ക്കില്‍ വലിയ തിരക്കുള്ള സമയത്താണ് അപകടമുണ്ടായത്. റൈഡ് തകരുമ്പോള്‍ കുട്ടികളടക്കം മുപ്പതിലധികം ആളുകള്‍ ഇതില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. റൈഡിനടിയില്‍ പെട്ടും ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് പ്രാഥമിക വിവരം. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയല്‍ (14), റോസ് (16) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇതില്‍ ശ്യാം ഡാനിയല്‍, റോസ് എന്നിവര്‍ക്ക് തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റിരിക്കുന്നത്.

അപകടം നടന്നയുടന്‍ പാര്‍ക്കിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റ അഞ്ചുപേരെ ആദ്യം പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, തലയ്ക്ക് ഗുരുതരമായി പരുക്കേറ്റവരെ നില മെച്ചപ്പെടുത്തുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയാണ്. പരുക്കേറ്റ മറ്റ് സന്ദര്‍ശകരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്സ് സംഘവും പൊലീസും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!