Friday, June 5, 2026

ആല്‍ബര്‍ട്ട പാസഞ്ചര്‍ റെയില്‍ പദ്ധതിയുടെ അടുത്ത ഘട്ടം ഇന്ന് പ്രഖ്യാപിക്കും

കാല്‍ഗറി: ആല്‍ബര്‍ട്ട പ്രവിശ്യയില്‍ ഏറെ നാളായി കാത്തിരിക്കുന്ന പാസഞ്ചര്‍ റെയില്‍ മാസ്റ്റര്‍ പ്ലാനിന്റെ അടുത്ത ഘട്ടങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. കാല്‍ഗറി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്, ഗതാഗത മന്ത്രി ഡെവിന്‍ ഡ്രീഷന്‍ എന്നിവര്‍ പങ്കെടുക്കും. പ്രവിശ്യയുടെ ഗതാഗത രംഗത്ത് വന്‍ വിപ്ലവത്തിന് വഴിതുറക്കുന്ന പദ്ധതിയുടെ വിശദാംശങ്ങളാണ് ഇരുവരും ചേര്‍ന്ന് പുറത്തുവിടുക.ആല്‍ബര്‍ട്ടയുടെ ദീര്‍ഘകാല പാസഞ്ചര്‍ റെയില്‍ മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയായതായും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അത് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുമെന്നും ഈ വര്‍ഷം ആദ്യം തന്നെ ഗതാഗത മന്ത്രി ഡെവിന്‍ ഡ്രീഷന്‍ വ്യക്തമാക്കിയിരുന്നു.

പ്രവിശ്യയിലെ പ്രധാന നഗരങ്ങളായ കാല്‍ഗറിയെയും എഡ്മിന്റണെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനൊപ്പം ഇരു നഗരങ്ങളിലെയും അന്താരാഷ്ട്ര വിമാനത്താവളങ്ങളെ പാസഞ്ചര്‍ റെയില്‍ ശൃംഖല വഴി കൂട്ടിയോജിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഭാവിയില്‍ പ്രവിശ്യയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന അതിവേഗ റെയില്‍ സര്‍വീസുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ഈ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാല്‍ഗറി എയര്‍പോര്‍ട്ടിന്റെ ഇന്റര്‍നാഷണല്‍ ടെര്‍മിനലിനുള്ളില്‍ നടക്കുന്ന ഈ സുപ്രധാന പ്രഖ്യാപന ചടങ്ങില്‍ എയര്‍പോര്‍ട്ട് അതോറിറ്റി പ്രസിഡന്റും സി.ഇ.ഒയുമായ ക്രിസ് ഡിന്‍സ്ഡെയ്ലും പങ്കെടുക്കും.

നഗരത്തിലെ പൊതുഗതാഗത മുന്‍ഗണനകളില്‍ ഏറ്റവും പ്രധാനം എയര്‍പോര്‍ട്ടുമായുള്ള റെയില്‍ ബന്ധമാണെന്ന് കാല്‍ഗറി സിറ്റി അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ നീക്കം. എയര്‍പോര്‍ട്ടിനെ ഭാവിയിലെ സി-ട്രെയിന്‍ വിപുലീകരണങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു ഈസ്റ്റ്-വെസ്റ്റ് റെയില്‍ ലിങ്ക് ഈ പഠനം ശുപാര്‍ശ ചെയ്തിരുന്നു. ഇത് പ്രവിശ്യയുടെ വിശാലമായ പ്രാദേശിക, അതിവേഗ റെയില്‍ പദ്ധതികളുമായി സമന്വയിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!