Saturday, June 6, 2026

കര്‍ണാടകയില്‍ വീണ്ടും ട്വിസ്റ്റ്; രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

കര്‍ണാടക രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പുതിയ ട്വിസ്റ്റ്. അതൃപ്തിയെത്തുടര്‍ന്ന് രാജി സന്നദ്ധത അറിയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും. അദ്ദേഹം രാജി പിന്‍വലിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല ഔദ്യോഗികമായി അറിയിച്ചു. രാമലിംഗ റെഡ്ഡി പാര്‍ട്ടിയുടെ വലിയൊരു സ്വത്താണെന്നും ചില തെറ്റിദ്ധാരണകളുടെ പുറത്താണ് രാജി തീരുമാനത്തിലേക്ക് അദ്ദേഹം പോയതെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.

ശക്തമായ വകുപ്പ് വിഭജന തര്‍ക്കമാണ് കര്‍ണാടക മന്ത്രിസഭയില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായത്. നഗര വികസന വകുപ്പ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാമലിംഗ റെഡ്ഡി രാജി സന്നദ്ധത അറിയിച്ചത്. ജലസേചന വകുപ്പിന്റെ ചുമതലയായിരുന്നു അദ്ദേഹത്തിന് നല്‍കിയിരുന്നത്. വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മന്ത്രി രാജി പ്രഖ്യാപിച്ചത് ഹൈക്കമാന്‍ഡിനെപ്പോലും ഞെട്ടിച്ചിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം ബാക്കി മന്ത്രിസഭാ പുനഃസംഘടന നടത്താന്‍ നിശ്ചയിച്ചിരിക്കെയായിരുന്നു ഈ അപ്രതീക്ഷിത പ്രതിസന്ധി.

വിഷയം ഗുരുതരമായതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. നേതാക്കള്‍ പരസ്പരം സംസാരിച്ച് പ്രശ്‌നം പരിഹരിക്കാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. എന്നാല്‍ പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ രാജി സ്വീകരിക്കാമെന്ന കര്‍ശന നിലപാടും രാഹുല്‍ എടുത്തു. ഇതിനുപിന്നാലെ ഇന്ന് രാവിലെ എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല രാമലിംഗ റെഡ്ഡിയുമായി നേരിട്ട് ചര്‍ച്ച നടത്തുകയും തുടര്‍ന്ന് അദ്ദേഹം രാജി പിന്‍വലിക്കാന്‍ തയ്യാറാവുകയുമായിരുന്നു. നിലവില്‍ 13 മന്ത്രിമാരാണ് കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയിട്ടുള്ളത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!