2026 ഫിഫ ലോകകപ്പിൽ കൊണ്ടുവന്ന ഹൈഡ്രേഷൻ ബ്രേക്കുകൾക്കെതിരെ ഉറുഗ്വേ പരിശീലകൻ മാർസെലോ ബിയെൽസ രംഗത്ത്. ഈ ഇടവേളകൾ ഫുട്ബോളിന് ഒന്നും കൂട്ടിച്ചേർക്കുന്നില്ലെന്നും മറിച്ച് കളിയുടെ സ്വഭാവത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലെ ഉയർന്ന താപനില കണക്കിലെടുത്താണ് ഫിഫ ഓരോ പകുതിയിലും മൂന്ന് മിനിറ്റ് വീതം ഹൈഡ്രേഷൻ ബ്രേക്ക് നിർബന്ധമാക്കിയത്.

എന്നാൽ ഈ തീരുമാനം ഫുട്ബോൾ ലോകത്ത് ചർച്ചയാകുകയാണ്. കളിയുടെ സ്വാഭാവിക ഒഴുക്ക് നഷ്ടമാകുന്നുവെന്നും മത്സരം നാല് ഭാഗങ്ങളായി മാറുന്നുവെന്നുമാണ് ഉയരുന്ന വിമർശനം.
കേപ് വെർഡെയെതിരായ മത്സരത്തിന് മുന്നോടിയായി സംസാരിച്ച ബിയെൽസ, ഇത്തരത്തിലുള്ള ഇടവേളകൾ കളിക്ക് യാതൊരു നേട്ടവും നൽകുന്നില്ലെന്ന് അഭിപ്രായപ്പെട്ടു.
അതേസമയം, സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് ടീം പാഠങ്ങൾ ഉൾക്കൊണ്ടതായും അദ്ദേഹം പറഞ്ഞു. രണ്ടാം പകുതിയിലെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു.
