എഡ്മിന്റണ്‍: ആല്‍ബര്‍ട്ട പ്രവിശ്യയില്‍ വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാന്‍ താമസക്കാരെ സഹായിക്കുന്നതിനായുള്ള 100 ഡോളറിന്റെ ‘അഫോര്‍ഡബിലിറ്റി പേയ്മെന്റ്’ (Affordability Payment) ധനസഹായത്തിനുള്ള അപേക്ഷകള്‍ സര്‍ക്കാര്‍ സ്വീകരിച്ചുതുടങ്ങി. പ്രവിശ്യയിലെ ഇന്ധന നികുതി കുറയ്ക്കുന്നതിന് പകരമായാണ് അര്‍ഹരായ താമസക്കാര്‍ക്ക് ഒറ്റത്തവണയായി ഈ റീബേറ്റ് പ്രഖ്യാപിച്ചത്. ഇന്ധന നികുതി കുറയ്ക്കുന്നത് വഴിയുള്ള ലാഭം പലപ്പോഴും ഉപഭോക്താക്കളിലേക്ക് നേരിട്ടെത്താറില്ലെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് വ്യക്തമാക്കിയിരുന്നു.

പ്രവിശ്യയിലെ ഏകദേശം 34 ലക്ഷത്തോളം ആല്‍ബര്‍ട്ട നിവാസികള്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. തുക ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. ഈ ധനസഹായ വിതരണത്തിനായി കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ തങ്ങളുടെ ഇന്ധന നികുതി ആശ്വാസ നിയന്ത്രണങ്ങളില്‍ (Fuel Tax Relief Regulation) ഔദ്യോഗികമായി ഭേദഗതി വരുത്തിയിരുന്നു.
അപേക്ഷ സമര്‍പ്പിച്ച് അംഗീകാരം ലഭിച്ചാല്‍ രണ്ട് ആഴ്ചയ്ക്കകം തുക ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് നിക്ഷേപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. താല്പര്യമുള്ളവര്ക്ക് alberta.ca എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
