Thursday, July 2, 2026

മുതിര്‍ന്ന പൗരന്മാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം സൗജന്യ യാത്ര; പുതിയ പദ്ധതിയുമായി ഗ്രാന്‍ഡ് റിവര്‍ ട്രാന്‍സിറ്റ്

ഒന്റാരിയോ: മുതിര്‍ന്ന പൗരന്മാരെ സഹായിക്കുന്നതിനായി ആഴ്ചയില്‍ ഒരു ദിവസം സൗജന്യ യാത്രാ സൗകര്യമൊരുക്കുന്ന പുതിയ പൈലറ്റ് പദ്ധതിയുമായി ഗ്രാന്‍ഡ് റിവര്‍ ട്രാന്‍സിറ്റ് (GRT). ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ പദ്ധതി പ്രകാരം, ഈ വര്‍ഷം 65 വയസ്സ് തികയുന്നവര്‍ക്കും അതിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ആഴ്ചയില്‍ ഒരു ദിവസം പൂര്‍ണ്ണമായും സൗജന്യമായി യാത്ര ചെയ്യാം. ജിആര്‍ടി പേ ആപ്പ് (GRT Pay app) ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ഈ പദ്ധതി വഴി ലഭിക്കുന്ന ഡേ പാസ് ഉപയോഗിച്ച് ജിആര്‍ടി ബസുകള്‍, അയോണ്‍ ട്രെയിനുകള്‍ (ION trains), മൊബിലിറ്റി പ്ലസ് വാഹനങ്ങള്‍ (MobilityPLUS), കിവാനിസ് ട്രാന്‍സിറ്റ് (Kiwanis Transit) എന്നിവയില്‍ ഒരു ദിവസം എത്ര തവണ വേണമെങ്കിലും സൗജന്യമായി യാത്ര ചെയ്യാവുന്നതാണ്. അര്‍ഹരായ യാത്രക്കാരുടെ ജിആര്‍ടി പേ ആപ്പിലേക്ക് എല്ലാ ബുധനാഴ്ചയും ഒരു പുതിയ ഡേ പാസ് ലഭ്യമാകും. ഈ പാസ് ആഴ്ചയിലെ ഏത് ദിവസമാണ് ഉപയോഗിക്കേണ്ടതെന്ന് യാത്രക്കാര്‍ക്ക് തന്നെ തീരുമാനിക്കാം.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം പ്രായം വെരിഫൈ ചെയ്യുകയും, വാഹനത്തില്‍ കയറുന്നതിന് മുന്‍പായി ഡേ പാസ് ആക്ടിവേറ്റ് ചെയ്യുകയും വേണം. ഈ പൈലറ്റ് പ്രോജക്റ്റ് 2027 ജനുവരി 5 വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!