Thursday, July 2, 2026

മണ്‍ട്രിയോളില്‍ കുടിയൊഴിപ്പിക്കലുകള്‍ വര്‍ധിക്കുന്നു; നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി മേയര്‍

മണ്‍ട്രിയോള്‍: മണ്‍ട്രിയോള്‍ നഗരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുടിയൊഴിപ്പിക്കലുകളുടെ എണ്ണം വര്‍ധിച്ചതായി മേയര്‍ സോറായ മാര്‍ട്ടിനെസ് ഫെറഡ. ഈ വര്‍ഷത്തെ ‘മൂവിങ് ഡേ’ കാലയളവില്‍ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നതായും മേയര്‍ വ്യക്തമാക്കി. നിലവില്‍ 66 കുടുംബങ്ങളെ ഇത്തരത്തില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നും ജനങ്ങളെ സഹായിക്കാനുള്ള അടിയന്തര നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന നഗരവാസികളെ സഹായിക്കുന്നതിനായി ‘ഓഫീസ് മുന്‍സിപ്പല്‍ ഡി ലഹാബിറ്റേഷന്‍ ഡി മോണ്‍ട്രിയാലിന്’ (OMHM) മൂന്ന് വര്‍ഷത്തേക്ക് 3.4 മില്യണ്‍ ഡോളറിന്റെ ധനസഹായം മേയറുടെ ഭരണകൂടം കഴിഞ്ഞ മേയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് താല്‍ക്കാലിക താമസം, മാറ്റിപ്പാര്‍പ്പിക്കല്‍ ചെലവുകള്‍, ഫര്‍ണിച്ചറുകള്‍ സൂക്ഷിക്കാനുള്ള സൗകര്യം, വളര്‍ത്തുമൃഗങ്ങളുടെ പരിചരണം, മാനസികാരോഗ്യ സേവനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നുണ്ട്. ജൂണ്‍ പകുതി മുതല്‍ ജൂലൈ പകുതി വരെയുള്ള കാലയളവില്‍ OMHM-ന്റെ ‘ഓപ്പറേഷന്‍ ജൂലൈ 1’ വഴി ഈ സേവനങ്ങള്‍ ലഭ്യമാണ്.

ഇതിനുപുറമെ, വാടക നല്‍കാന്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്കായി പലിശരഹിത വായ്പാ പദ്ധതിയും ഈ ആഴ്ച നഗര ഭരണകൂടം പ്രഖ്യാപിച്ചു. ഒരു കുടുംബത്തിന് പരമാവധി 5,000 ഡോളര്‍ വരെ ലഭിക്കുന്ന ഈ വായ്പകള്‍ അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതിയാകും. ഏകദേശം 150 ഓളം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന ‘മെയ്‌സണ്‍ ഡു പെരെ’ (Maison du Père) എന്ന സന്നദ്ധ സംഘടനയാണ് ഈ വായ്പകള്‍ നിയന്ത്രിക്കുന്നത്. പ്രതിസന്ധി നേരിടുന്നവര്‍ നഗരസഭയുടെ 311 എന്ന നമ്പറില്‍ വിളിച്ച് സഹായം തേടണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!