Thursday, July 9, 2026

കുവൈറ്റിന് നേരെ വീണ്ടും വ്യോമാക്രമണം; പ്രതിരോധിച്ചതായി സൈന്യം

കുവൈറ്റ് സിറ്റി: തുടർച്ചയായി രണ്ടാം ദിവസവും കുവൈറ്റിന് നേരെ വ്യോമാക്രമണ ശ്രമം. ആക്രമണത്തെ തുടർന്ന് രാജ്യവ്യാപകമായി അപകട മുന്നറിയിപ്പ് സൈറൺ മുഴങ്ങി.മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണശ്രമം കുവൈറ്റ് വ്യോമ പ്രതിരോധ സേന വിജയകരമായി ചെറുത്തതായി കുവൈറ്റ് ആർമി അറിയിച്ചു. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിനിടെയാണ് വിവിധ ഭാഗങ്ങളിൽ വലിയ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതെന്നും അധികൃതർ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് പൊതുജനങ്ങൾ ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുകയോ അഭ്യൂഹങ്ങളിൽ വിശ്വസിക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.

മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടാൽ അവയുടെ സമീപത്തേക്ക് പോകരുതെന്നും കുവൈറ്റ് ആർമിയുടെ ജനറൽ സ്റ്റാഫ് പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്നവർക്കും മുന്നറിയിപ്പ് നൽകി. പൊതുസുരക്ഷ മുൻനിർത്തി അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ പകർത്തുകയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയോ ചെയ്യരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!