ബ്രിട്ടിഷ് കൊളംബിയ: ബിസിയിലെ വെസ്റ്റ് കെലോണയില്‍ കാണാതായ നാല് വയസ്സുകാരനായി പുറപ്പെടുവിച്ചിരുന്ന ആംബര്‍ അലേര്‍ട്ട് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (RCMP) പിന്‍വലിച്ചു. കാണാതായ കുട്ടിയെയും അമ്മയെയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെയാണ് കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കുകയും ആംബര്‍ അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെയും അമ്മയെയും പോലീസ് കണ്ടെത്തുകയായിരുന്നു. കുട്ടി പൂര്‍ണ്ണ സുരക്ഷിതനാണെന്നും അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ആര്‍സിഎംപി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
