ദുര്‍ഹം: എയ്ജാക്‌സില്‍ വച്ച് ദുര്‍ഹം വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ ജേഴ്സി പ്രകാശനം നിര്‍വ്വഹിച്ചു. ജൂലൈ 16-ന് സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ ക്ലബ്ബ് പ്രതിനിധികളും കായികപ്രേമികളും പങ്കെടുത്തു.
ചടങ്ങില്‍ എബിന്‍, അജേഷ്, ഷിജോ, ഷംസു, സുനില്‍ കയ്യാനി, ബ്ലസിന്‍, സിനോജ്, നിഷാന്ത്, ജോബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ടീമിന്റെ പുതിയ സീസണിലേക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പുതിയ ജേഴ്സി പുറത്തിറക്കിയത്.

പ്രമുഖ സ്ഥാപനമായ ഗ്രേസ് സ്റ്റാഫിങ് സൊല്യൂഷന്‍സ് ആണ് ദുര്‍ഹം വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍. പുതിയ ജേഴ്സി അണിഞ്ഞ് വരും മത്സരങ്ങളില്‍ മികച്ച വിജയം കൈവരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ടീം അംഗങ്ങളും മാനേജ്മെന്റും.
