Monday, July 27, 2026

‘നാട്യ സമുദ്ഗമഃ – ദി റൈസിങ്’ ; കാനഡയില്‍ ഗംഭീരമായി അരങ്ങേറി

വിറ്റ്ബി: കാനഡയില്‍ നടന്ന ‘നാട്യ സമുദ്ഗമഃ – ദി റൈസിംഗ്’ എന്ന പരിപാടി ഇന്ത്യന്‍ ശാസ്ത്രീയ നൃത്തകലയുടെ വിസ്മയകരമായ ആഘോഷമായി മാറി.
ഭരതനാട്യം ഉള്‍പ്പെടെയുള്ള പരമ്പരാഗത ഇന്ത്യന്‍ നൃത്തരൂപങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് നടന്ന കലാസന്ധ്യയില്‍ നാല്‍പ്പതോളം പ്രമുഖ നൃത്തകലാകാരന്മാരാണ് വേദിയിലെത്തിയത്.

വടക്കേ അമേരിക്കയിലെ പ്രശസ്ത ഭരതനാട്യം നര്‍ത്തകി വര്‍ണ്ണ സന്ദീപിന്റെ മനോഹരമായ അവതരണമായിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണം. സംഘാടകരും കാണികളും ഒരുപോലെ വന്‍ വിജയമെന്ന് വിശേഷിപ്പിച്ച ഈ പരിപാടി, കനേഡിയന്‍-ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ശാസ്ത്രീയ കലാരൂപങ്ങള്‍ തഴച്ചുവളരുന്നതിന്റെ മികച്ച ഉദാഹരണമായി മാറി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!