Sunday, August 2, 2026

ടൊറന്റോയിലെ 3 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇനി സൗജന്യ Toronto Zoo പഠനയാത്ര!

ടൊറന്റോ: ടൊറന്റോ നഗരത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് Toronto Zoo സന്ദര്‍ശിക്കാന്‍ സൗജന്യ അവസരമൊരുക്കുന്ന പുതിയ പദ്ധതിയുമായി മേയര്‍ ഒലിവിയ ചൗ. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഗ്രേഡ് 12 വരെയുള്ള ഏകദേശം 3 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സാമ്പത്തിക സാഹചര്യങ്ങള്‍ കാരണം വിദ്യാഭ്യാസപരമായ ഇത്തരം യാത്രകള്‍ നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് കൂടി Toronto Zoo നേരില്‍ കാണാനും വന്യജീവികളെയും സംരക്ഷണ പ്രവര്‍ത്തനങ്ങളെയും കുറിച്ച് പഠിക്കാനും അവസരം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

2026-27 അധ്യയന വര്‍ഷത്തില്‍ നടപ്പാക്കുന്ന ഈ പൈലറ്റ പ്രോഗ്രാമിന് ബജറ്റില്‍ 3 ലക്ഷം ഡോളര്‍ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ മേയര്‍ ഒലിവിയ ചൗ നിര്‍ദേശിച്ച 1 ലക്ഷം ഡോളറും സിറ്റി കൗണ്‍സില്‍ അംഗീകരിച്ച അധിക 2 ലക്ഷം ഡോളറും ഉള്‍പ്പെടുന്നു. Toronto District School Board (TDSB), Toronto Catholic District School Board (TCDSB), Conseil scolaire Viamonde, Conseil scolaire catholique MonAvenir എന്നീ നാല് സ്‌കൂളുകളില്‍ ഉളള വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ പ്രവേശനം ലഭിക്കുക.

2026 സെപ്റ്റംബര്‍ 8 മുതല്‍ 2027 ജൂണ്‍ 30 വരെ ഈ പദ്ധതി തുടരും. സ്‌കൂളുകള്‍ക്ക് ഓഗസ്റ്റ് മുതല്‍ ഫീല്‍ഡ് ട്രിപ്പ് ബുക്ക് ചെയ്യാന്‍ സാധിക്കും. എന്നാല്‍ പദ്ധതിയില്‍ സ്‌കൂളിലേക്കും Zoo-വിലേക്കുമുള്ള ബസ് യാത്രാ ചെലവ് ഉള്‍പ്പെടുന്നില്ല. സ്‌കാര്‍ബ്‌റോ മേഖലയിലെ ചില സ്‌കൂളുകളുടെ ഗതാഗതച്ചെലവിനായി Kiwanis Club of Scarborough 10,000 ഡോളര്‍ അധികമായി സംഭാവന ചെയ്തിട്ടുണ്ട്.

‘ഓരോ കുട്ടിക്കും പഠിക്കാനും പര്യവേക്ഷണം ചെയ്യാനും പ്രചോദനം നേടാനും അവസരം ലഭിക്കണം” എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മേയര്‍ ഒലിവിയ ചൗ പറഞ്ഞു. വന്യജീവി സംരക്ഷണം, ജൈവവൈവിധ്യം, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള പഠനം ക്ലാസ് മുറിക്ക് പുറത്തേക്ക് എത്തിക്കാനും പുതിയ തലമുറയില്‍ പ്രകൃതിയോടും വന്യജീവികളോടുമുള്ള ഉത്തരവാദിത്വബോധം വളര്‍ത്താനും ഈ പദ്ധതി സഹായിക്കുമെന്നാണ് Toronto Zoo അധികൃതരുടെ വിലയിരുത്തല്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!