Monday, August 3, 2026

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഏഴ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസില്‍ ഏഴ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷകള്‍ പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ശ്രീജിത്ത്, അനില്‍ കുമാര്‍, ഷെഫീക്ക്, നിഷാദ്, ജീവന്‍, കിരണ്‍ എന്നിവരടക്കമുള്ള ഏഴ് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത്. ആകെ 11 പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇതില്‍ ഏഴ് പേരുടെ ജാമ്യാപേക്ഷകളാണ് കോടതി ആദ്യം പരിഗണിച്ചത്.

ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം ആസൂത്രിതമാണെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു ഇഡിയുടെ വാദം. കേസില്‍ ഇഡിയും കക്ഷി ചേര്‍ന്നിരുന്നു. എന്നാല്‍ പ്രതികള്‍ 67 ദിവസമായി ജയിലിലാണെന്നും അന്വേഷണം പൂര്‍ത്തിയായതായും കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ അവസാനിച്ചതായും കോടതി വിലയിരുത്തി. ഈ സാഹചര്യങ്ങളാണ് ജാമ്യം അനുവദിക്കുന്നതിന് അടിസ്ഥാനമായത്.

മെയ് 27-നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ തിരുവനന്തപുരം കോടതികള്‍ ജാമ്യാപേക്ഷകള്‍ തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!