Wednesday, August 12, 2026

ദുബായില്‍ പാട്ട് വെക്കുന്നതിന് ഫീസ്; കഫെകളെയും ഷോപ്പിങ് മാളുകളെയും ബാധിക്കും

ദുബായ്: ദുബായിലെ കഫേകള്‍, ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളില്‍ പാട്ട് വെക്കുന്നതിന് യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയം ഫീസ് ഏര്‍പ്പെടുത്തി. പുതിയ പരിഷ്‌കാരം വരും ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും. റസ്റ്റോറന്റുകള്‍, കഫേകള്‍, ഹോട്ടലുകള്‍, മാളുകള്‍, ഫിറ്റ്നസ് സെന്ററുകള്‍, എയര്‍ലൈനുകള്‍, റേഡിയോ, ടിവി ചാനലുകള്‍, മ്യൂസിക് കണ്‍സെര്‍ട്ടുകള്‍, മറ്റ് പൊതു പരിപാടികള്‍ എന്നിവക്കെല്ലാം സംഗീതം ഉപയോഗിക്കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ വലുപ്പവും ഉപയോഗിക്കുന്ന സംഗീതത്തിന്റെ സ്വഭാവവും അടിസ്ഥാനമാക്കിയാണ് ഫീസ് ഘടന നിശ്ചയിക്കുന്നത്. ഒരു വര്‍ഷത്തെ കാലാവധിയുള്ള ഈ ലൈസന്‍സുകള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പുതുക്കേണ്ടതുണ്ട്.

സംഗീത സംവിധായകര്‍, ഗാനരചയിതാക്കള്‍, ഗായകര്‍, സംഗീത നിര്‍മാതാക്കള്‍ എന്നിവരുടെ പകര്‍പ്പവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് ഈ നടപടി. മന്ത്രാലയം അംഗീകാരം നല്‍കിയ എമിറേറ്റ്‌സ് മ്യൂസിക് റൈറ്റ്‌സ് അസോസിയേഷന്‍, മ്യൂസിക് നേഷന്‍ എന്നീ സംഘടനകളാണ് ലൈസന്‍സ് ഫീസ് പിരിച്ചെടുക്കുന്നത്. ഈ തുക വളര്‍ന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും എമിറാത്തി സംഗീതത്തെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കുന്നതിനുമായി ഉപയോഗിക്കും. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ദേശീയ പരിപാടികള്‍, വ്യക്തിഗത-വാണിജ്യേതര ആഘോഷങ്ങള്‍ എന്നിവയെ ഈ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!