Tuesday, August 11, 2026

വംശീയ അധിക്ഷേപ ആരോപണം: ജനങ്ങളെ നേരില്‍ കണ്ട് വീശദീകരിക്കാന്‍ മണ്‍ട്രിയോള്‍ പൊലീസ് ചീഫ്

മണ്‍ട്രിയോള്‍: പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടുയര്‍ന്ന വംശീയ അധിക്ഷേപ വിവാദത്തില്‍ പ്രതികരണവുമായി മണ്‍ട്രിയോള്‍ പോലീസ് ചീഫ് ഫാഡി ഡാഗര്‍. വിഷയത്തില്‍ നഗരസഭാ അധികൃതരോടും പൊതുജനങ്ങളോടും അദ്ദേഹം നേരിട്ട് വിശദീകരണം നല്‍കും.

മണ്‍ട്രിയോള്‍ നോര്‍ത്ത് സ്റ്റേഷനിലെ 16 അംഗ പട്രോളിങ് സംഘത്തെ വംശീയ അധിക്ഷേപവും മോശം പെരുമാറ്റവും മുന്‍നിര്‍ത്തി പിരിച്ചുവിട്ടതായി ജൂണില്‍ പോലീസ് അറിയിച്ചിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാത്തതില്‍ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ചീഫ് നേരിട്ട് ജനങ്ങളെ കാണുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായും മൂന്ന് പേരെ അഡ്മിനിസ്‌ട്രേറ്റീവ് ചുമതലകളിലേക്ക് മാറ്റിയതായും 10 പേരെ മറ്റ് യൂണിറ്റുകളിലേക്ക് സ്ഥലം മാറ്റിയതായും ജീവനക്കാര്‍ക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ ഫാഡി ഡാഗര്‍ വ്യക്തമാക്കി. കേസ് അന്വേഷണം തുടരുകയാണെന്നും വിവരങ്ങള്‍ കെബെക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തുന്നതിനായി കേസ് ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂട്ടര്‍ വക്താവ് അനിക് കാന്റിന്‍ അറിയിച്ചു. വിവാദം നിലനില്‍ക്കുന്ന മേഖലയില്‍ ജൂലൈ 13 മുതല്‍ പുതിയ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പ്രാദേശിക സമിതികളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!