Tuesday, August 11, 2026

2015ലെ എയര്‍ കാനഡ അപകടം: 1.8 കോടി ഡോളറിന്റെ നഷ്ടപരിഹാര കരാറിന് കോടതി അംഗീകാരം

ഹാലിഫാക്‌സ്: 2015ല്‍ ഹാലിഫാക്‌സില്‍ എയര്‍ കാനഡ വിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ സമര്‍പ്പിച്ച കൂട്ടഹര്‍ജിയില്‍ (Class-Action Lawsuit) 1.8 കോടി കനേഡിയന്‍ ഡോളറിന്റെ ($18,075,000) ഒത്തുതീര്‍പ്പ് കരാറിന് നോവസ്‌കോഷ സുപ്രീം കോടതി അംഗീകാരം നല്‍കി. വക്കീല്‍ ഫീസും മറ്റ് ചെലവുകളും ഉള്‍പ്പെടെയുള്ള തുകയാണിത്. 2015 മാര്‍ച്ചില്‍ ടൊറന്റോയില്‍ നിന്ന് വന്ന എയര്‍ കാനഡ ഫ്‌ലൈറ്റ് 624, കടുത്ത മഞ്ഞുവീഴ്ചയ്ക്കിടെ ഹാലിഫാക്‌സ് സ്റ്റാന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയ്ക്ക് 200 മീറ്റര്‍ മുന്‍പേ വൈദ്യുത ലൈനുകളില്‍ തട്ടി നിലത്തുവീഴുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 133 യാത്രക്കാരില്‍ 25 പേര്‍ക്ക് പരുക്കേറ്റു. ഒത്തുതീര്‍പ്പ് കരാര്‍ പ്രകാരം നഷ്ടപരിഹാര തുകയുടെ സിംഹഭാഗവും (1.5 കോടി ഡോളറിലധികം) എയര്‍ കാനഡ നല്‍കണം. നേവ് കാനഡ (Nav Canada) 20 ലക്ഷം ഡോളറും ഹാലിഫാക്‌സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി 10 ലക്ഷം ഡോളറും നല്‍കും.

അതേസമയം, കുറ്റം സമ്മതിക്കാതെയാണ് കമ്പനികള്‍ ഒത്തുതീര്‍പ്പിന് തയാറായത്. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസ് ഒത്തുതീര്‍പ്പിലെത്തുന്നത്. കോക്ക്പിറ്റിലെ വോയ്‌സ് റെക്കോര്‍ഡര്‍ ലഭിക്കുന്നതിനായി കേസ് കാനഡ സുപ്രീം കോടതി വരെ എത്തിയിരുന്നു. യാത്രക്കാര്‍ക്ക് ഏറ്റ പരുക്കുകളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്തായിരിക്കും നഷ്ടപരിഹാര തുക വിതരണം ചെയ്യുക എന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!