Tuesday, August 11, 2026

ഹാലിഫാക്‌സിലെ ബോംബ് ഭീഷണി: അമ്പത്തിനാലുകാരന്‍ അറസ്റ്റില്‍

നോവസ്‌കോഷ: ഹാലിഫാക്‌സില്‍ ബോംബ് ഭീഷണി മുഴക്കി പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തില്‍ അമ്പത്തിനാലുകാരനായ അലി അസ്സക്കെരെയെ ) പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഹാലിഫാക്‌സ് പ്രൊവിന്‍ഷ്യല്‍ കോടതിയില്‍ ഹാജരാക്കും. ഭീഷണിപ്പെടുത്തല്‍, പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഞായറാഴ്ച വൈകുന്നേരം പര്‍ഡീസ് വാര്‍ഫിലുള്ള യു.എസ് കോണ്‍സുലേറ്റിന് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ പ്രതിയുടെ വാഹനം പര്‍ഡീസ് വാര്‍ഫിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ കണ്ടെത്തി. വാഹനത്തിനുള്ളില്‍ പ്രൊപ്പെയ്ന്‍ ടാങ്കും കത്താന്‍ സാധ്യതയുള്ള ദ്രാവകം അടങ്ങിയ കാനുകളും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തൊട്ടടുത്ത് സംശയാസ്പദമായ രീതിയില്‍ ഒരു ബാഗും കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തുകയും അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. സുരക്ഷ മുന്‍നിര്‍ത്തി സ്‌കോട്ടിയ സ്‌ക്വയര്‍, പ്രമുഖ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. പ്രധാന റോഡുകളിലെ ഗതാഗതവും തടഞ്ഞു.

തിങ്കളാഴ്ച രാവിലെ 8:35-ഓടെ ക്ലേട്ടണ്‍ പാര്‍ക്കിന് സമീപത്തുനിന്നാണ് അലി അസ്സക്കെരെയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചയ്ക്ക് ഒന്നരയോടെ മേഖലയില്‍ മറ്റ് ഭീഷണികളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പോലീസ് റോഡുകള്‍ വീണ്ടും തുറന്നുകൊടുത്തത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!