Sunday, August 16, 2026

ടൊവിനോ തോമസ് ചിത്രം ‘മുൻപേ’ ചിത്രീകരണം ആരംഭിച്ചു

ഊട്ടി: ടൊവിനോ തോമസും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ‘മുൻപേ’ യുടെ ചിത്രീകരണം ആരംഭിച്ചു. ഊട്ടിയിലെ ഗ്ലെൻമോറിലാണ് ചിത്രീകരണത്തിന് തുടക്കമായത്. പ്രശസ്ത ചിത്രസംയോജകൻ സൈജു ശ്രീധറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


ടൊവിനോ തോമസ് ആദ്യ ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. ഡോൾവിൻ കുര്യാക്കോസും അഭിനവ് മെഹ്റോത്രയും ചേർന്ന് സ്വിച്ചോൺ കർമം നിർവഹിച്ചു. ടൊവിനോ തോമസും സഹോദരൻ ടിംങ്സ്റ്റൺ തോമസും ചേർന്നാണ് ഫസ്റ്റ് ക്ലാപ്പ് നൽകിയത്.

പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ് എന്നിവയുടെ സഹകരണത്തോടെയാണ് ചിത്രം ഒരുങ്ങുന്നത്. കുമാർ മങ്ങാട്ട് പഥക്ക്, അഭിഷേക് പഥക്ക്, ടൊവിനോ തോമസ്, ഡോൾവിൻ കുര്യാക്കോസ്, ടിംങ്സ്റ്റൺ തോമസ് എന്നിവരാണ് നിർമ്മാതാക്കൾ. രാജേഷ് മേനോനും ഗോകുൽനാഥ് ജിയും കോ-പ്രൊഡ്യൂസർമാരാണ്. അഭിനവ് മെഹ്റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ശ്രദ്ധേയ ചിത്രം ‘ഫുട്ടേജ്’ന് ശേഷം സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുൻപേ’. നീലഗിരി മലനിരകളുടെ താഴ്‌വരയിലെ ഒറ്റപ്പെട്ട തടാകത്തിന് സമീപമുള്ള ഒരിടം എന്ന സ്ഥലത്ത് 1990കളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.

റോയ്സും റാണിയും എന്ന ദമ്പതികളുടെ വ്യത്യസ്തമായ പ്രണയകഥയാണ് ചിത്രം പറയുന്നത്. താളപ്പിഴകൾ നിറഞ്ഞ റോയ്സിന്റെ ദാമ്പത്യജീവിതത്തിലേക്ക് റാണിയുടെ സാന്നിധ്യം കടന്നുവരുന്നതോടെയുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ടൊവിനോ തോമസ് ഇതുവരെ അവതരിപ്പിച്ചതിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രമായിരിക്കും റോയ്സ് എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ആലപ്പുഴ സ്വദേശിനിയായ മേഘനയാണ് റാണിയെ അവതരിപ്പിക്കുന്നത്. മികച്ച നർത്തകിയായ മേഘനയുടെ നൃത്തമികവാണ് സിനിമയിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കിയത്.

വിനയ് ഫോർട്ട്, വിജയരാഘവൻ, ഷഹീർ മുഹമ്മദ്, ഉത്തര രാമകൃഷ്ണൻ, കിരൺ പീതാംബരൻ, ആഷ്‌ലി ഐസക്ക്, രാകേഷ് ഉഷാർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ടീനാ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. റെക്സ് വിജയനും ജിച്ചു ജോയിയും ചേർന്നാണ് സംഗീതം ഒരുക്കുന്നത്. ഷിനോസ് ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ദിലീപ് നാഥാണ് പ്രൊഡക്ഷൻ ഡിസൈൻ. വൈശാഖ് ബി.വി. സിങ്ക് സൗണ്ടും സിനോയ് ജോസഫ് സൗണ്ട് മിക്സും കൈകാര്യം ചെയ്യുന്നു.റോണക്സ് സേവ്യർ മേക്കപ്പും ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യൂം ഡിസൈനും നിർവഹിക്കുന്നു. ഫീനിക്സ് പ്രഭുവാണ് ആക്ഷൻ കൊറിയോഗ്രാഫർ. കിഷോർ ഗോപി, അനന്തു ചന്ദ്രബാബു എന്നിവർ ഡിസൈൻ നിർവഹിക്കുന്നു.പനോരമ സ്റ്റുഡിയോസാണ് വേൾഡ് വൈഡ് റിലീസ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളും റിലീസ് തീയതിയും പിന്നീട് പ്രഖ്യാപിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!