മോസ്കോ: യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിലൊന്ന് യുക്രെയ്ൻ നടത്തി. റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് സമീപമുള്ള വിതരണ വെയർഹൗസിൽ തീപിടുത്തമുണ്ടായി. റഷ്യൻ അധികൃതരുടെ കണക്കനുസരിച്ച് രാത്രിയിലുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് ആറ് പേർ കൊല്ലപ്പെട്ടു.

യുദ്ധത്തിലെ ഏറ്റവും വലിയ ആക്രമണ തരംഗമായിരിക്കാം ഇതെന്ന് റഷ്യ വിലയിരുത്തുന്നു. മോസ്കോയ്ക്ക് സമീപത്തെ വെയർഹൗസിൽ തീപ്പിടുത്തത്തിൽ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
