ബാരി: കാനഡയിലെ ലേക്ക് കൗച്ചിചിങില്‍ (Lake Couchiching) ബോട്ടും വാട്ടര്‍ക്രാഫ്റ്റും തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകുന്നേരം 7:40-ഓടെ മെനോക്ക് ബീച്ച് റോഡിന് സമീപമാണ് സംഭവം. പരുക്കേറ്റയാളെ ടൊറോന്റോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പൊലീസ് (OPP) കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അപകടം നടക്കുമ്പോള്‍ തടാകത്തിലുണ്ടായിരുന്നവരുടെയോ സമീപവാസികളുടെയോ സഹായം തേടുകയാണ് പൊലീസ്. ലേക്ക് കൗച്ചിചിങിനോ ചീഫ്‌സ് ഐലന്‍ഡിനോ സമീപമുള്ള കോട്ടേജുകളില്‍ താമസിക്കുന്നവരോ, അപകടത്തിന് മുന്‍പോ ശേഷമോ ഈ ബോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടവരോ ഉണ്ടെങ്കില്‍ പൊലീസുമായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൂടാതെ അപകടത്തിന്റെ ദൃശ്യങ്ങള്‍ ഉള്ളവരും വിവരങ്ങള്‍ കൈമാറണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു.
